ടി.കെ ഷംസുദ്ദീന്റെ ഖബറടക്കം നടത്തി
Sunday, November 15, 2015 6:33 AM IST
പത്തനംതിട്ട: പത്തനംതിട്ട കുലശേഖരപടി പുളിമൂട്ടില്‍ വീട്ടില്‍ ടി.കെ. ഷംസുദ്ദീന്‍ (84) നിര്യാതനായി. റിയാദിനു സമീപം മുസാഹ്മിയയില്‍ 30 വര്‍ഷത്തിലേറെ പ്രവാസജീവിതം നയിച്ചതിനുശേഷം നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. ഖബറടക്കം ഞായറാഴ്ച കുലശേഖരപടി ജുമുഅ മസ്ജിദ് ഖബറിസ്ഥാനില്‍ നടത്തി.

ഭാര്യ: നാഗൂരമ്മാള്‍. മക്കള്‍: സജ്ജാദ് ഖാന്‍ (റിയാദ് ഒഐസിസി ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍), അക്ബര്‍ (റിയാദ്), അബ്ദുറസാഖ് (കെഎസ്ആര്‍ടിസി പത്തനംതിട്ട), ലിസ, സബീന, ജുമൈല. മരുമക്കള്‍: ഷാജഹാന്‍ (കുവൈത്ത്), ഷരീഫ് (ദുബായി), ഷരീഫ്, നൂര്‍ജഹാന്‍ (സബ്ട്രഷറി, പത്തനംതിട്ട), സുഷിദ (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), ആരിഫ.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍