കൊല്ലം സ്വദേശി റിയാദില്‍ തൂങ്ങിമരിച്ചു
Sunday, November 15, 2015 6:28 AM IST
റിയാദ്: റിയാദ് ഷുമേസിയില്‍ മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി. കൊല്ലം ജില്ലയിലെ അഞ്ചല്‍ അയലമണ്‍ സ്വദേശി ശ്രീജാഭവനത്തില്‍ രാജേഷിനെയാണ് (45) റിയാദിലെ ഷുമേസിയില്‍ വെള്ളിയാഴ്ച്ച രാവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തിയത്. അടുത്ത മുറിയില്‍ താമസിക്കുന്ന കൂടെ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സുകാരനാണു രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തിയത്. 

കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന രാജേഷ് സൌദിയിലെത്തിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. മൃതദേഹം ഷുമേസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

പരേതനായ ഭാസ്കരപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനാണ്. ഭാര്യ ശ്രീജാകുമാരി. രഞ്ജിത, കണ്ണന്‍ എന്നിവര്‍ മക്കളാണ്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍