കര്‍ദിനാള്‍ മാര്‍ ക്ളിമീസ് കാതോലിക്കാ ബാവ ഡിസംബര്‍ ഒന്നു മുതല്‍ നാലു വരെ ഒമാന്‍ സന്ദര്‍ശിക്കും
Saturday, November 14, 2015 6:03 AM IST
മസ്കറ്റ്: മലങ്കര കത്തോലിക്കാ സഭയുടെ തലവനും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടേയും (സിബിസിഐ), കേരളാ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെയും (കെ.സി.ബി.സി) പ്രസിഡന്റുമായ മേജര്‍ ആര്‍ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ളിമീസ് കാതോലിക്കാ ബാവ ഡിസംബര്‍ 1 മുതല്‍ 4 വരെ ഒമാനില്‍ സന്ദര്‍ശനം നടത്തുന്നു.

2012 നവംബറില്‍ കര്‍ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടതിനു ശേഷമുള്ള സന്ദര്‍ശനം എന്ന നിലക്ക് കര്‍ദിനാളിന്റെ ശ്ളൈഹിക സന്ദര്‍ശനത്തിനു വളരെ പ്രാധാന്യമുണ്ട്. ഒമാന്‍ സീറോ മലങ്കര കൂട്ടായ്മയുടെ പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളിലും കാതോലിക്കാ ബാവ പങ്കെടുക്കും. സന്ദര്‍ശനത്തിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം