നാലാമതു ഇസ്കോണ്‍ 2015 (ഇസ്ലാമിക് സ്റുഡന്റ്സ് കോണ്‍ഫറന്‍സ്) ആരംഭിച്ചു
Saturday, November 14, 2015 6:02 AM IST
കുവൈറ്റ്: ഇസ്ളാമിന്റെ ശരിയായ മുഖം പൊതുജനങ്ങളിലേക്കെത്തിക്കാന്‍ തയാറാകുക എന്നതായിരിക്കണം സമ്മേളനങ്ങളുടെ ലക്ഷ്യമെന്നു കുവൈറ്റ് ഔക്വാഫ് മന്ത്രാലയം സാംസ്കാരിക വിഭാഗം അണ്ടര്‍ സെക്രട്ടറി ശൈഖ് ദാവൂദ് അല്‍ അസൂസി പ്രസ്താവിച്ചു. ഖുര്‍ത്വുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് ഓഡിറ്റോറിയത്തിലും അനുബന്ധ വേദികളിലുമായി കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പും ഇസ്ലാഹി സെന്റര്‍ വിദ്യാര്‍ത്ഥി വിഭാഗമായ കുവൈറ്റ് ഇസ്ലാമിക് സ്റുഡന്റ്സ് മുവ്മെന്റും (ക്സ്മ്) 'അറിവ് സമാധാനത്തിന്' എന്ന പ്രമേയവുമായി  സംഘടിപ്പിക്കുന്ന നാലാമതു ഇസ്ലാമിക് സ്റുഡന്റ്സ് കോണ്ഫ്രന്‍സ് 'ഇസ്കോണ് 2015'  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശൈഖ് ദാവൂദ് അല് അസൂസി. ഇസ്ലാമിന്റെ അദ്യാപനങ്ങളെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഈകാലഘട്ടത്തില്‍ കുവൈറ്റ് പ്രവാസികള്‍ക്കിടയില്‍ ഇസ്ലാമിനെകുറിച്ചുള്ള ശരിയായ ദിശാബോധം ലക്ഷ്യം വെച്ചുകൊണ്ട് കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഇത്തരം സമ്മേളങ്ങള്‍ ഏറെ ശ്ളാഘനീയമാണ്.

വിശ്വാസപരമായും സാംസ്കാരികമായും വിദ്യാര്‍ത്ഥി സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു വേണ്ടി ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന നാലാമതു ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ (ഇസ്കോണ്‍ 2015) എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം ചെറു പ്രായത്തിലേ കുട്ടികളില്‍ ഇസ്ലാമിന്റെ ഐക്യത്തെകുറിച്ചും ജിഹാദ്, സുന്നത്ത്, ബിദ്അത്ത് തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ബോധവാന്മാരേക്കേണ്ടതാണെന്ന് ദാവൂദ് അല്‍ അസൂസി ആഹ്വാനം ചെയ്തു.ജീവിതത്തിന്റെ സമാധാനത്തിനും ലക്ഷ്യ പൂര്‍ത്തീകരണത്തിനും ശരിയായ അറിവു നേടലാണ് കരണീയമായീട്ടുള്ളതെന്ന് ജംഇയത്ത് ഇഹ് യാഉത്തുറാസുല്‍ ഇസ്ലാമി ചെയര്‍മാന്‍ ശൈഖ് താരിഖ് സാമി അല് ഈസ പ്രസ്താവിച്ചു. സമ്മേളനത്തില്‍ ആശംസ അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ശൈഖ് താരിഖ് അല് ഈസ. ഫിമ പ്രസിഡണ്ട് സിദ്ദീഖ് വലിയകത്ത് സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ചു.

ഇസ്കാണ്‍ 2015 നോടനുബന്ധിച്ച് ഇസ്ലാഹി സെന്റര്‍ പബ്ളിക് റിലേഷന്‍ വകുപ്പ് പുറത്തിറക്കിയ സുവനീര്‍ (നേര്‍വഴി ഇസ്കോണ്‍ സ്പെഷല്‍ പതിപ്പ്) ജംഇയത്ത് ഇഹ് യാഉത്തുറാസുല്‍ ഇസ്ലാമി ചെയര്‍മാന്‍ ശൈഖ് താരിഖ് സാമി അല്‍ ഈസ ഔക്വാഫ് മന്ത്രാലയത്തിലെ കമ്യൂണിറ്റി അഫയേഴ്സ് സൂപ്പര്‍ വൈസര്‍ യൂസുഫ് അല് ശുഐബ് നല്കി പ്രകാശനം ചെയ്തു. വിസ്ഡം ഇന്റര്‍നാഷണല്‍ ഇസ്ലാമിക് മിഷന്‍ പുറത്തിറക്കിയ 19 പുസ്തകങ്ങളടങ്ങിയ വിസ്ഡം പബ്ളിക്കേഷന്‍ ദ അവാ കിറ്റ് ശൈഖ് ദാവൂദ് അസീസി ശൈഖ് ഫായിസ് അല് ശമ്മരിക്ക് നല്കി പ്രകാശനം ചെയ്തു.
സമ്മേളനത്തില്‍ എ.എം. അബ്ദുസമദ്. ഇസ്മാഈല്‍ ഹൈദ്രോസ്, എന്‍. കെ അബദുസലാം, സകീര്‍ കൊയിലാണ്ടി, അബ്ദുല്‍ അസീസ് നരക്കോട്ട്, ടി.പി. അന്‍വര്‍, അസ്ഹര്‍ അത്തേരി, പി. എന്‍. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസീഡിയം അലങ്കരിച്ചു. പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി സമ്മേളനത്തില്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ അസീസ് സ്വാഗതവും സമ്മേളന സ്വാഗതസംഘം കണ്‍വീനര്‍ അസ്ലം കാപ്പാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍