ഒമാന്‍ ദേശീയദിനം സുല്‍ത്താന്‍ ഖാബൂസ് പങ്കെടുക്കും
Saturday, November 14, 2015 6:02 AM IST
മസ്കറ്റ്: ഒമാന്റെ 45-മതു ദേശീയ ദിനാഘോഷങ്ങളില്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായ്യിദ് പങ്കെടുക്കും. അസുഖബാധിതനായ അദ്ദേഹം ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനെ കുറിച്ചു സംശയമുണ്ടായിരുന്നു. നവംബര്‍ പതിനെട്ടിനു നിസ്വ ആദം റൂട്ടില്‍ മനയില്‍ നടക്കുന്ന മിലിട്ടറി പരേഡില്‍ പങ്കെടുക്കുമെന്ന് നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഉന്നതതല സമിതിയുടെ സെക്രട്ടറി ജനറല്‍ ഷെയ്ഖ് സബ ബിന്‍ഹംദാന്‍ അല്‍ ഹാദി അറിയിച്ചു.
ഒമാന്റെ പതിനൊന്നു ഗവര്‍ണറേറ്റുകളിലും വിപുലമായ ആഘോഷ പരിപാടികള്‍ ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം