ഒഐസിസി പ്രവചന മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി
Saturday, November 14, 2015 6:01 AM IST
ജിദ്ദ : ഒഐസിസി ജിദ്ദ ഷറഫിയ കമ്മറ്റി തെരഞ്ഞെടുപ്പു പ്രവചന മത്സരം നടത്തുകയും വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിജയികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി വോട്ടിംഗിലൂടെ പ്രവചന മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊടശ്ശേരിയുടെ നേത്രുത്വത്തിലാണ് പുതിയ ഒരു സംവിധാനം ഒരുക്കിയത്. ജിദ്ദയിലെ മലയാളികളുടെ കേന്ദ്രമായ ഷറഫിയയിലെ കടകളിലും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പ്രവചന മത്സരത്തില്‍ വിജയികളായവര്‍ക്ക് വിവിധ ഒഐസിസി നേതാക്കള്‍ സമ്മാനങ്ങള്‍ കൈമാറി. ഒന്നാം സമ്മാനം കിട്ടിയ ഹുസൈന്‍ വല്ലിശ്ശേരിക്ക് റീജ്യണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണയും, രണ്ടാം സമ്മാനം കിട്ടിയ ഷരീഫ് നരിക്കുന്നന് ഗ്ളോബല്‍ കമ്മറ്റി മെമ്പര്‍ അലി തേക്ക്തോടും, മൂന്നാം സമ്മാനം കിട്ടിയ പി അബ്ദുല്‍ ലത്തീഫിന് നാഷ്ണല്‍ കമ്മറ്റി ട്രഷറര്‍ തക്ബീര്‍ പന്തളവും സമ്മാനങ്ങള്‍ കൈമാറി. ജിദ്ദയിലെ നവോദയ പ്രതിനിധികള്‍ക്കാണ് മൂന്ന് സമ്മാനവും ലഭിച്ചത്. ഒഐസിസിയുടെ പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പ് ഡെസ്ക്കില്‍ വെച്ചായിരുന്നു സമ്മാനങ്ങള്‍ കൈമാറിയത്. ചടങ്ങില്‍ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം പങ്കെടുത്തു സംസാരിച്ചു.

റീജ്യണല്‍ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ.മുനീര്‍, റഷീദ് കൊളത്തറ, രാജശേകരന്‍ അഞ്ചല്‍, ജോഷി വര്‍ഗീസ്, സലാം പോരുവഴി, ഷിജു ജോണ്‍, സിദ്ദീക്ക് ചോക്കാട് എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ഹെല്‍പ്പ് ഡെസ്ക്ക് ഭാരവാഹികള്‍ പങ്കെടുക്കുകയും ചെയ്തു. ചടങ്ങിന് ജനറല്‍ സെക്രട്ടറി ഫസലുള്ള വള്ളുവമ്പാലി സ്വാഗതവും ഇസ്മായില്‍ കൂരിപ്പോയില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍