ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം വിജയാഘോഷം നടത്തി
Friday, November 13, 2015 10:17 AM IST
ദോഹ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍പ്പെട്ട നഗരസഭ, പഞ്ചായത്ത് യുഡിഎഫ്, മുസ്ലിം ലീഗിന്റെ തകര്‍പ്പന്‍ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം വിജയാഘോഷം നടത്തി.

ദോഹ ഹിലാല്‍ കെഎംസിസി ഹാളില്‍ ചേര്‍ന്ന ആഘോഷ പരിപാടിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പച്ച ബിരിയാണിയും പച്ച ലഡു വിതരണവും നടത്തി.

ആഘോഷ പരിപാടികള്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ (നാച്ചി) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതിയംഗം എം.പി. ഷാഫി ഹാജി, ജില്ലാ പ്രസിഡന്റ് എം ലുഖ്മാനുല്‍ ഹക്കീം, സെക്രട്ടറി ബഷീര്‍ ചെര്‍ക്കളം മുന്‍ ജില്ല പ്രസിടണ്ട് എം.വി. ബഷീര്‍ തൃക്കരിപ്പൂര്‍, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, ഹമീദ് അറന്ധോട് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ചാലക്കുന്ന്, ഹമീദ് മാന്യ, യുസുഫ് മാര്‍പ്പനടുക്ക, അഷ്റഫ് ബേളൂര്‍, ഡി.എസ്. അബ്ദുള്ള, നൌഫല്‍ മല്ലം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതവും സെക്രട്ടറി അലി ചേരൂര്‍ നന്ദിയും പറഞ്ഞു.