രക്തദാന ക്യാമ്പ് മാതൃകാപരം: ലെഫ്. കേണല്‍ അബ്ദുള്‍ റഹ്മാന്‍ സഹീദ് ഉബൈദുള്ള
Friday, November 13, 2015 10:14 AM IST
ദുബായി: നന്മയുടെ തിരിനാള ശോഭ ഏതു മേഖലയില്‍ നിന്നാലും പ്രശംസനീയമാണ്. ആതുരശുശ്രൂഷ രംഗത്ത് രക്തദാന ക്യാമ്പിലൂടെ ദുബായി കെഎംസിസി നടത്തുന്ന പ്രവര്‍ത്തനം ഞങ്ങള്‍ക്ക് അഭിമാനവും ഏറെ മാതൃകാപരവുമാണെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള പുരാതന കാലം മുതലുള്ള ശക്തമായ ബന്ധം രക്തദാനത്തിലൂടെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണെന്നും ലെഫ്. കേണല്‍ അബ്ദുള്‍ റഹിമാന്‍ സഹീദ് ഉബൈദുള്ള.

ദുബായി കെഎംസിസി 44-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് നൈഫ് പോലീസ് സ്റേഷന്‍ പരിസരത്ത് സംഘടപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പ് ഡോ. പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അബ്ദുള്ള സഹീദ് (മുലാസിം അവ്വല്‍), റാഷിദ് നഗ്മാഷ് അല്‍ മസൂരി (മുലാസിം അവ്വല്‍), അലി സാദിഖ് അബ്ദുള്ള (വാറന്റ് ഓഫീസര്‍), സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, എം.എ മുഹമ്മദ് കുഞ്ഞി, ആര്‍.ഷുക്കൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, മുഹമ്മദ് പട്ടാമ്പി, റയീസ് തലശേരി എന്നിവര്‍ സംസാരിച്ചു. സി.എച്ച്. നൂറുദ്ദീന്‍ സ്വഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍