അറ്റോര്‍ണി വിനി സാമുവല്‍ ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മേയര്‍
Friday, November 13, 2015 8:27 AM IST
വാഷിംഗ്ടണ്‍: മോണ്ടിസാനെ സിറ്റിയുടെ മേയറായി മലയാളിയായ അറ്റോര്‍ണി വിനി സാമുവല്‍ തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ മൂന്നിനു നടന്ന തെരഞ്ഞെടുപ്പില്‍ 67 ശതമാനം വോട്ടുനേടിയാണു വിനി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ വംശജയായ അമേരിക്കയിലെ ആദ്യ വനിതാ മേയറാണു വിനി സാമുവല്‍. ഓഗസ്റ് ആദ്യവാരം നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ വിനി 47 ശതമാനം വോട്ടു നേടിയപ്പോള്‍, നിലവിലുള്ള മേയര്‍ കെന്‍ എസ്റീസിനു 27 ശതമാനം വോട്ടു നേടാനേ സാധിച്ചുള്ളൂ.

സാമുവല്‍ - പൊന്ന ദമ്പതികളുടെ മകളായ വിനി കേരളത്തിലെ കൊല്ലം ജില്ലയിലാണ് ജനനം. അലാസ്കയിലാണു വളര്‍ന്നത്. 18 വര്‍ഷമായി മൊണ്ടസനൊ സിറ്റിയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ഭര്‍ത്താവ്: വാഷിംഗ്ടണ്‍ ഡെമോക്രാറ്റിക് കോക്കസിലെ അംഗം ഗൈ ബെര്‍ഗ് സ്റോം. മകന്‍: തോമസ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍