സൌദിയില്‍ പ്രഥമ ഹൃദ്രോഗ ശുശ്രൂഷാ പരിശീലനവുമായി നവയുഗം
Friday, November 13, 2015 7:34 AM IST
ദമാം: പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗ മരണങ്ങളുടെ എണ്ണം കൂടുന്നത് പലപ്പോഴും രോഗിക്ക് പ്രഥമശുശ്രൂഷ സമയത്ത് ലഭിക്കാത്തത് കാരണമാണ്. ഹൃദയ സ്തംഭനം ഉണ്ടാകുന്ന മാത്രയില്‍ വൈദ്യസഹായം തേടുന്നതിനു മുമ്പ് കൂടെയുള്ളവര്‍ക്ക് പ്രഥമശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞാല്‍ പലപ്പോഴും രോഗിയെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയും എന്നാല്‍ പലര്‍ക്കും എങ്ങനെയാണ് ഹൃദ്രോഗ പ്രഥമശുശ്രൂഷ (ഇജഞ) നല്‍കേണ്ടത് എന്നറിയില്ല. ഇതിനൊരു പരിഹാരമെന്ന നിലക്കാണ് നവയുഗം ദമാം മേഖലയുടെ നേതൃത്വത്തില്‍ ഹൃദ്രോഗ പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചത്. സൌദിയില്‍ ആദ്യമായി നടത്തുന്ന ഹൃദ്രോഗ പ്രഥമ ശുശ്രൂഷ പരിശീലനങ്ങള്‍ക്ക് ദോസരി ആശുപത്രിയിലെ സിപിആര്‍ വിഭാഗം പരിശീലകരായ പി.കെ. എല്‍സിയും ജോബിന്‍ പി.ജോണും നേതൃത്വം നല്‍കി.

നവയുഗം ദമാം മേഖല പ്രസിഡന്റ് റിയാസ് ഇസമായില്‍ അധ്യക്ഷത വഹിച്ചു നവയുഗം ദമാം മേഖല സെക്രട്ടറി നവാസ് ചാന്നാങ്കര സ്വാഗതവും ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു. മോഹന്‍ ഓച്ചിറ, ബാസിം ഷാ അഷ്റഫ് തലശേരി, എ.കെ. നഹാസ്, ബാലന്‍ കപ്പള്ളില്‍ എന്നിവര്‍ പരിശീലന പരിപാടികള്‍ നിയന്ത്രിച്ചു. നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍, അല്‍ഖോബാര്‍ മേഖലാ സെക്രട്ടറി എം.എ. വാഹിദ്, സാജന്‍ കണിയാപുരം, സുബി വര്‍മ്മ പണിക്കര്‍, ഹബീബ് അമ്പാഡാന്‍, ഫെബിന ബാസിം, റീജ ഹനീഫ, സിനി റിയാസ്, സുജാ റോയി, ബാബു കുട്ടന്‍, സക്കീര്‍ ഹുസൈന്‍, ഷാന്‍ പെഴമൂദ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം