സ്വീകരണം നല്‍കി
Friday, November 13, 2015 7:32 AM IST
കുവൈത്ത്: കുവൈത് ഔഖാഫ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെയും വിദ്യാര്‍ഥി വിഭാഗമായ കിസ്മിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 'ഇസ്കോണ് 2015' ല്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും കുവൈത്തിലെത്തിയ പ്രമുഖ പ്രഭാഷകന്മാരായ മുജാഹിദ് ബാലുശേരി, പ്രഫ. ഹാരിസ് ബിന്‍ സലിം, എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് അംജദ് മദനി, ഫാറൂഖ് ട്രെയിനിംഗ് കോളജിലെ അസിസ്റന്റ് പ്രഫസര്‍ ജൌഹര്‍ മുനവര്‍ എന്നിവര്‍ക്ക് കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

13നു (വെള്ളി) ഉച്ചകഴിഞ്ഞ് 3.30ന് പേരന്റിംഗ് സെഷന്‍, കളിചങ്ങാടം, 6.30നു ഉദ്ഘാടന സമ്മേളനം, പൊതുസമ്മേളനം എന്നിവ നടക്കും.

14നു (ശനി) രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ 13 വയസിനു മുകളിലുള്ള കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന കൌമാര പ്രായക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള ശില്പശാല തുടങ്ങിയവ നടക്കുമെന്ന് ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 99392791, 97557018.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍