മലപ്പുറം ജില്ലാ അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു
Friday, November 13, 2015 7:31 AM IST
കുവൈത്ത്: മലപ്പുറം ജില്ലാ അസോസിയേഷന്റെ (എംഡിഎകെ) ഔദ്യോഗിക ലോഗോ പ്രകാശനം പ്രശസ്ത സിനിമാ താരം പൃഥിരാജ് നിര്‍വഹിച്ചു. മലപ്പുറം ജില്ലാ അസോസിയേഷന്റെ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ദിനേഷ് മംഗലത്ത് പൃഥിരാജില്‍നിന്നു ലോഗോ ഏറ്റുവാങ്ങി. മലപ്പുറത്തിന് ആദ്യമായി കുവൈത്തില്‍ ഒരു പ്രവാസി അസോസിയേഷന്‍ ഉണ്ടായതില്‍ സന്തോഷമുണ്െടന്നും അസോസിയേഷന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പൃഥിരാജ് പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍