ഒഐസിസി കുവൈത്ത് നേതൃത്വ പരിശീലന ക്യാമ്പ്
Friday, November 13, 2015 7:31 AM IST
കുവൈത്ത്: കുവൈത്ത് ഒഐസിസി ദേശീയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കായി നേതൃത്വപരിശീലന ക്ളാസ് സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും വര്‍ത്തമാനകാല രാഷ്ട്രീയവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പഠനക്ളാസ് നവംബര്‍ 19നു (വ്യാഴം) വൈകുന്നേരം 6.30 നു സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ചില്‍ നടക്കും. മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പി.ടി. തോമസ് ക്ളാസെടുക്കും. രജിസ്ട്രേഷന്‍ മുഖേനയായിരിക്കും ക്യാമ്പിലേയ്ക്ക് പ്രവേശനം. രജിസ്ട്രേഷന്‍ നവംബര്‍ 14 വരെയായിരിക്കും. ഒഐസിസിയുടെ അംഗത്വകാര്‍ഡുള്ള പ്രവര്‍ത്തകര്‍ക്ക് ഒഐസിസി ഓഫീസില്‍ നേരിട്ടെത്തി രജിസ്റര്‍ ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍