കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു
Friday, November 13, 2015 7:22 AM IST
റിയാദ്: കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന്റെ 2016-17 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ് കാമ്പയിനു തുടക്കമായി. മെമ്പര്‍ഷിപ് വിതരണോദ്ഘാടനം സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അബ്ദുറഹ്മാന്‍ ഫറോക്കിന് നല്‍കി നിര്‍വഹിച്ചു. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെ ആചരിക്കുന്ന കാമ്പയിന്‍ കാലയളവില്‍ സംഘടനയുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ജില്ലയിലെ മുഴുവന്‍ ആളുകളെയും പങ്കാളികളാക്കാന്‍ ന്യൂ സഫാമക്ക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി തീരുമാനിച്ചു.

കാമ്പയിന്‍ സമിതി കോ-ഓര്‍ഡിനേറ്റര്‍മാരായി സൈദു മീഞ്ചന്ത, ഉമര്‍ മീഞ്ചന്ത എന്നിവരെയും അംഗങ്ങളായി മൂസക്കുട്ടി നെല്ലിക്കാപറമ്പ്, ശാഹുല്‍ ചെറൂപ്പ, ജുനൈദ് മാവൂര്‍, ഷബീര്‍ ചക്കാലക്കല്‍, സഹീര്‍ വെള്ളിമാട്കുന്ന് എന്നിവരെയും തെരഞ്ഞെടുത്തു. റസാഖ് വളക്കൈ, മുത്തുകോയ തങ്ങള്‍, ലത്തീഫ് മാവൂര്‍, അബ്ദുസ്സലാം കളരാന്തിരി, മുഹമ്മദ് ശബീല്‍, ജാഫര്‍ സാദിഖ് പുത്തൂര്‍മഠം സംസാരിച്ചു. ബഷീര്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ പുത്തൂര്‍ സ്വാഗതവും ജുനൈദ് മാവൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍