ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 13ന്
Thursday, November 12, 2015 8:28 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ താമസിക്കുന്ന റാന്നി സ്വദേശികളെ ഒരു കുടക്കീഴില്‍ അണിനിരത്തി പുതുതായി രൂപവത്കരിച്ച 'ഫ്രണ്ട്സ് ഓഫ് റാന്നി' ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 13നു (വെളളി) വൈകുന്നേരം ആറിനു ന്യൂയോര്‍ക്കിലെ ക്വീന്‍സിലുളള ടേസ്റ് ഓഫ് കൊച്ചിന്‍ റസ്ററന്റില്‍ നടക്കും. സമ്മേളനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിക്കും.

നവംബര്‍ 11നു ഓള്‍ സ്റേറ്റ് ഇന്‍ഷ്വറന്‍സ് ഓഫീസില്‍ കൂടിയ പ്രവര്‍ത്തക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി റെജി വലിയകാലാ (പ്രസിഡന്റ്), അനില്‍ മാത്യു (സെക്രട്ടറി), മാത്യു തോമസ് (ട്രസ്റി), ഏബ്രഹാം തോമസ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), ജോര്‍ജ് തോമസ് (പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു.

ഉദ്ഘാടന സമ്മേളനത്തിലേക്കും എംഎല്‍എയുടെ സ്വീകരണ സമ്മേളനത്തിലേക്കും ന്യൂയോര്‍ക്കില്‍ താമസിക്കുന്ന റാന്നി നിയോജക മണ്ഡലത്തില്‍പ്പെട്ട എല്ലാ സ്നേഹിതരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. മല്ലപ്പളളി താലൂക്കിലെ എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍ പഞ്ചായത്തുകളും റാന്നി താലൂക്കില്‍ ഉള്‍പ്പെട്ട അയിരൂര്‍, നാറാണം മൂഴി, അങ്ങാടി, പഴവങ്ങാടി, പെരുനാട്, ചെറുകോല്‍, റാന്നി, വടശേരിക്കര, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളുമാണു നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

വിവരങ്ങള്‍ക്ക് : റെജി വലിയകാലാ 516 343 9506 അനില്‍ മാത്യു 516 996 6065.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി