ഹൃദയത്തില്‍ ദൈവസ്നേഹമാകുന്ന ദീപങ്ങള്‍ തെളിയിക്കണം: തുള്‍സി ഗബാര്‍ഡ്
Thursday, November 12, 2015 8:19 AM IST
വാഷിംഗ്ടണ്‍: അന്ധകാരത്തിന്മേല്‍ പ്രകാശത്തിന്റെയും അസത്യത്തിന്മേല്‍ സത്യത്തിന്റേയും അനീതിയുടെ മേല്‍ നീതിയുടെയും വിജയമാണ് ദീപാവലി ഉത്സവത്തിന്റെ പ്രധാന സന്ദേശമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബാര്‍ഡ്. നവംബര്‍ ഒമ്പതിനു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഗബാര്‍ഡ് ഇന്ത്യന്‍ സമൂഹത്തിനു ദീപാവലി ആശംസകള്‍ അര്‍പ്പിച്ചത്.

ദീപാവലി ദീപങ്ങള്‍ തെളിയിക്കുന്നതോടൊപ്പം ദൈവ സ്നേഹമാക്കുന്ന ദീപങ്ങള്‍ ഹൃദയത്തില്‍ തെളിയിക്കപ്പെടണം. അതിര്‍വരമ്പുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ശ്രോതസുകളായി നാം മാറുമ്പോള്‍ ആഗോള തലത്തില്‍ പുതിയ ഒരു മാറ്റത്തിനു തുടക്കം കുറിക്കും - തുള്‍സി ഗബാര്‍ഡ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍