സെന്റ് സ്റീഫന്‍സ് ക്നാനായ പള്ളി അള്‍ത്താര പുതുക്കിപ്പണിതു
Thursday, November 12, 2015 8:18 AM IST
ന്യൂയോര്‍ക്ക്: ക്നാനായ ഫൊറോന പള്ളിയുടെ അള്‍ത്താര ഭാഗം നവീകരിച്ചു. നിരവധി ഇടവകക്കാരുടെ ഉദാര മനസിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് നവീകരിച്ച ദേവാലയം. ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോ മറ്റം സ്വന്തമായി രൂപകല്‍പ്പന ചെയ്ത, ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രൂപം ശ്രദ്ധേയമായി. വികാരി ഫാ. ജോസ് തറയ്ക്കലിന്റെയും സെക്രട്ടറി ജോസ് കോരക്കുടിലില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൈക്കാരന്മാരായ മാത്യു വട്ടക്കളം, തങ്കച്ചന്‍ നെടുംതോട്ടി, ജയിംസ് നികരത്തില്‍, ട്രഷറര്‍ സിറില്‍ ഇലയ്ക്കാട്ട്, കൂടാതെ പാരിഷ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളാണു പുതിയ അള്‍ത്താര ലക്ഷ്യപ്രാപ്തിയിലെത്തിയത്.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ