മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്‍ ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ അഞ്ചിന്
Thursday, November 12, 2015 6:46 AM IST
ഷിക്കാഗോ: ഷിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷനല്‍സും റെപ്രസെന്റ് ചെയ്യുന്ന മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്‍ (ങ ഞ അ) 2015 ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 5ന് ഡസ്പ്ളെയിന്‍സിലുള്ള ഇഹൌയ ഇമമെ ആമിൂൌലല്‍േെ (353 ചീൃവേ ഞശ്ലൃ ഞീമറ , ഉല ജഹമശില ) വച്ച് വൈകുന്നേരം ആറിനു നടത്തപെടുന്നതായിരിക്കും. ഷിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്സ്റേ, കാറ്റ്സ്കാന്‍, എംആര്‍ഐ, റേഡിയേഷന്‍ തെറാപ്പി , നുക്ളീയര്‍ മെഡിസിന്‍, അള്‍ട്രാസൌണ്ട്, മാമോഗ്രാഫി പ്രഫഷനല്‍സും കുടുംബസമേതം ഈ ഫാമിലി പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നു മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.

റേഡിയോളജി മേഖലയില്‍ ഈ വര്‍ഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരെയും മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്‍ ചടങ്ങില്‍ ആദരിക്കുന്നതയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് 224 522 9157 സെക്രട്ടറി മാറ്റ് വിലാങ്ങാട്ടുശേരി (630 728 6655) എന്നിവരെ ബന്ധപെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം