ക്ളാപ് വോളിബോള്‍ മത്സരം: ഒന്നാംപാദ മത്സരങ്ങള്‍ വന്‍ വിജയമായി
Thursday, November 12, 2015 6:45 AM IST
മേരിലാന്‍ഡ്: ക്ളാപ് വോളിബോള്‍ മത്സരത്തിന്റെ ഒന്നാംപാദ മത്സരങ്ങള്‍ വന്‍ വിജയമായി. നവംബര്‍ എട്ടിനു ഞായറാഴ്ച മേരിലാന്‍ഡിലെ എല്‍ക്രിഡ്ജിലുള്ള വോളിബോള്‍ ഹൌസായിരുന്നു മത്സരവേദി. വൈവിധ്യമാര്‍ന്ന പന്ത്രണ്ട് ടീമുകളാണു നാലു കളികളിലായി ഒരേസമയം മാറ്റുരച്ചത്. രാവിലെ രാവിലെ എട്ടിനു ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം അഞ്ചോടെയാണു സമാപിച്ചത്. മൂന്നു ടീമുകള്‍ രണ്ടാംപാദ മത്സരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

വാശിയേറിയ രണ്ടാം പാദമത്സരങ്ങള്‍ നവംബര്‍ 14-നു നടക്കും. യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് ബാള്‍ട്ടിമോര്‍ കൌണ്ടിയിലെ അഞ്ചു കളിസ്ഥലങ്ങളില്‍ രാവിലെ എട്ടു മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. അമേരിക്കയുടേയും കാനഡയുടേയും വിവിധ ഭാഗങ്ങളില്‍നിന്നായി ക്ഷണിക്കപ്പെട്ട പതിനഞ്ചില്‍പ്പരം ടീമുകള്‍ ഈ കായികമേളയില്‍ പങ്കെടുക്കും. ഇവര്‍ക്കായി പഞ്ചനക്ഷത്ര വാസസ്ഥലമായ ഹാര്‍ബര്‍ ഹോട്ടല്‍ കുറഞ്ഞ നിരക്കില്‍ മുറികള്‍ നല്‍കിക്കഴിഞ്ഞു. തെരഞ്ഞെടുത്ത കലാപരിപാടികള്‍ ജനശ്രദ്ധയാകര്‍ഷിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കു യഥാക്രമം 4000, 3000, 2000 ഡോളര്‍ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയായ അമ്മു രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന നൃത്തവും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്കും യാത്രാസൌകര്യങ്ങള്‍ക്കും താമസ സൌകര്യങ്ങള്‍ക്കും സന്ദര്‍ശിക്കുക: ഗഹമ്ുീഹഹല്യയമഹഹ.രീാ മോഹന്‍ മാവുങ്കല്‍ (എന്റര്‍ടൈന്‍മെന്റ്, ബാങ്ക്വറ്റ്, പബ്ളിസിറ്റി ന്യൂസ് ചെയര്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം