കൂട്ടം കുവൈത്ത് ചാപ്റ്റര്‍ വാര്‍ഷികവും ഓണം ഈദ് സംഗമവും നടത്തി
Wednesday, November 11, 2015 1:47 PM IST
കുവൈത്ത്: കൊയിലാണ്ടി കൂട്ടം കുവൈത്ത് ചാപ്റ്റര്‍ വാര്‍ഷികവും ഓണം ഈദ് സംഗമവും അബാസിയ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

രക്ഷാധികാരി രാജഗോപാല്‍ ഇടവലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇല്ല്യാസ് ബഹസന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ ഷാഹിദ് സിദ്ദീഖ് ആമുഖ പ്രഭാഷണം നടത്തി. ചടങ്ങില്‍ കുവൈത്തിലെ കൊയിലാണ്ടി താലൂക്കിലെ വിവിധ മേഘലകളില്‍ കഴിവു തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. അതീക്ക് കൊല്ലത്തിനു ഹംസ പയ്യന്നൂരും ഷബീര്‍ മണ്േടാളിക്ക് അയൂബ് കേച്ചേരിയും ഇസ്മയില്‍ പയ്യോളിയെ സാലിഹ് ബാത്തയും ദിലീപ് നാടേരിയെ റൌഫ് മഷൂറും പൊന്നാടയും മൊമേന്റോയും നല്‍കി ആദരിച്ചു.

മുഖ്യാതിഥി ആസിഫ് കാപ്പാടിനു ഉള്ള ഉപഹാരം കെ.അബൂബക്കറും നല്‍കി. കുവൈറ്റ് ചാപ്റ്റര്‍ പ്രഖ്യപിച്ച മൂന്നു ചാരിറ്റി ചെക്കുകള്‍ വിപിന്‍ മലബാറില്‍ നിന്ന് ഷാഹിദ് സിദ്ദീക്കും രാംദാസ് ചിലംബനില്‍ നിന്ന് ഇല്യാസ് ബഹസനും അസീസ് തിക്കോടിയില്‍ നിന്ന് ഷാഹുല്‍ ബേപ്പൂരും ഏറ്റുവാങ്ങി. ഒപ്പം കൊയിലാണ്ടി കൂട്ടം ഗ്ളോബല്‍ കമ്യൂണിറ്റി അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്ന നൂറു പേര്‍ക്കുള്ള ചികിത്സാസഹായം പദ്ധതിയില്‍ ഇരുപത്തി അഞ്ച് പേരെ കുവൈറ്റ് ചാപ്റ്റര്‍ ഏറ്റെടുത്തു. ഷഹൂര്‍ അലി, എ.എം. ഹസന്‍, അഫ്സല്‍ ഖാന്‍, ഷറഫുദ്ദീന്‍ കണ്ണേത്ത്, ഷെയ്ഖ് അബ്ദുളള, ബാബു ഡേഫ്രഷ്, മുനീര്‍ നന്തി, അബ്ദുള്‍ റഷീദ് തക്കാര, ഗഫൂര്‍ മൂടാടി, വിപിന്‍ മലബാര്‍, അശ്രഫ് അയ്യൂര്‍, ബഷീര്‍ ബാത്ത തുടങ്ങി കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

പാചക മത്സരം, മിമിക്സ് പരേഡ്, ഒപ്പന, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാ പരിപാടികളും ആസിഫ് കാപ്പാടും സംഗവും അവതരിപ്പിച്ച ഗാനമേള എന്നിവ പരിപാടിയുടെ മാറ്റു കൂട്ടി. ഷാഹുല്‍ ബേപ്പൂര്‍ സ്വാഗതവും റിഹാബ് തൊണ്ടിയില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍