അബാസിയയില്‍ ത്രൈമാസ കാമ്പയിന്‍ സമാപന സമ്മേളനം നവംബര്‍ 13ന്
Wednesday, November 11, 2015 1:45 PM IST
കുവൈത്ത്: ഇസ്ലാം, ഖുര്‍ആന്‍, പ്രവാചകന്‍ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ത്രൈമാസ കാമ്പയിന്റെ സമാപന സമ്മേളനം നവംബര്‍ 13നു (വെള്ളി) 5.30നു അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. സംഗമത്തില്‍ ഖത്തര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും പ്രമുഖ യുവ പ്രാസംഗികനും മുജാഹിദ് സ്റുഡന്‍സ് മൂവ്മെന്റ് മലപ്പുറം വെസ്റ് ജില്ല മുന്‍ പ്രസിഡന്റുമായ സാബിക് പുല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.

ഇസ്ലാഹി സെന്ററിന്റെ സമ്പൂര്‍ണ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയായ 'വെളിച്ചം പരീക്ഷയുടെ' പതിനെട്ടാം മൊഡ്യൂള്‍ സംഗമത്തില്‍ പ്രകാശനം ചെയ്യും.

പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സാല്‍മിയ മസ്ജിദില്‍ ചേര്‍ന്ന പ്രോഗ്രാം കമ്മിറ്റി യോഗം വിലയിരുത്തി. യോഗത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി അധ്യക്ഷത വഹിച്ചു. നജീബ് സ്വലാഹി, ടി.എം. അബ്ദുറഷീദ്, മനാഫ് മാത്തോട്ടം, ബദറുദ്ദീന്‍ പുളിക്കല്‍, ഫിറോസ് ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍