ധര്‍മടം മണ്ഡലം കെഎംസിസി പഠനക്യാമ്പ് നവംബര്‍ 13ന്
Wednesday, November 11, 2015 1:43 PM IST
റിയാദ്: ധര്‍മ്മടം മണ്ഡലം കെഎംസിസി ഏകദിന പഠനക്യാമ്പ് നവംബര്‍ 13നു (വെള്ളി) ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ അസീസിയ താജ് ഇസ്തിറാഹയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇസ്മയില്‍ മരുത, ഹമീദ് വാണിമേല്‍, അബൂട്ടി മാസ്റര്‍ ശിവപുരം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസെടുക്കും. കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റിയുടേയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടേയും നേതാക്കള്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഒന്നു വരെ ബത്ഹ സണ്‍സിറ്റി സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്തു നിന്നും വാഹന സൌകര്യ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 0532984229, 0546213636.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍