ട്രൈസ്റേറ്റ് കേരള ഫോറം കേരളപ്പിറവി ദിനാചരണം നടത്തി
Wednesday, November 11, 2015 1:35 PM IST
ഫിലാഡല്‍ഫിയ: കേരളത്തിലെ മൂല്യച്യുതിക്കെതിരെയുള്ള ഐക്യദാര്‍ഢ്യവുമായി ട്രൈസ്റേറ്റ് കേരള ഫോറം കേരളപ്പിറവി ദിനാചരണം നടത്തി. ട്രൈസ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ രാജന്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് നടവയല്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് ഓര്‍ജ് ഓലിക്കല്‍ അനുബന്ധ പ്രസംഗം നടത്തി. പ്രസ് ക്ളബ് പ്രസിഡന്റ് സുധ കര്‍ത്ത, ട്രൈസ്റേറ്റ് കേരള ഫോറം ട്രഷറര്‍ ഈപ്പന്‍ മാത്യു, പമ്പാ ജനറല്‍ സെക്രട്ടറി അലക്സ് തോമസ്, ഓര്‍മ നാഷണല്‍ ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍, ഫ്രണ്ട്സ് ഓഫ് തിരുവല്ലാ പ്രസിഡന്റ് തോമസ് പോള്‍, ഫ്രണ്ട്സ് ഓഫ് റാന്നി പ്രസിഡന്റ് സുരേഷ് നായര്‍, ഐഎന്‍ഒസി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സെക്രട്ടറി സന്തോഷ് ഏബ്രാഹം, ഫില്‍മ പ്രസിഡന്റ് റെജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ജയ്സണ്‍ വര്‍ഗീസ്, അനു അനൂപ് എന്നിവരുടെ മലയാള സ്തുതിഗാനങ്ങള്‍ കേരള ദിനാചരണത്തില്‍ ഗൃഹാതുര സ്മരണകളുണര്‍ത്തി. തുടര്‍ന്നു വിരുന്നും സംഘടിപ്പിച്ചു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ റോണി വര്‍ഗീസ് സ്വാഗതവും ജനറല്‍ സെക്രട്ടറി സജി കരിംകുറ്റി നന്ദിയും പറഞ്ഞു.