ക്വിസ് ടൈം 2015
Wednesday, November 11, 2015 7:24 AM IST
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ജിദ്ദ, ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ജിദ്ദയിലെ സാമൂഹിക സാംസ്കാരിക സംഘടനകളിലെ എട്ടാം ക്ളാസുമുതല്‍ പന്ത്രണ്ടാം ക്ളാസു വരെ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 'ക്വിസ് ടൈം 2015' ക്വിസ് മത്സരം നടത്തുന്നു.

മുന്നു റൌണ്ടുകളിലായി നടത്തുന്ന മത്സരത്തില്‍ പ്രാഥമിക ഘട്ടവും, തെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവസാന ഘട്ട മത്സരവും ഉണ്ടായിരിക്കും, ഓരോ സംഘടനയില്‍നിന്നും പരമാവധി രണ്ട് ഗ്രൂപ്പ് (4 പേര്‍ക്ക്) പങ്കെടുക്കാവുന്നതാണ്. പ്രാഥമികഘട്ട മത്സരങ്ങള്‍ നവംബര്‍ 20നു വൈകുന്നേരം അഞ്ചു മുതല്‍ അസീസിയ സ്റാര്‍ റസ്ററന്റില്‍ നടത്തപ്പെടും. അന്തിമഘട്ട മത്സരം (ഫൈനല്‍) നവംബര്‍ 27-നു ഷറഫിയ ഇമ്പാലാ ഗാര്‍ഡന്‍ റസ്ററന്റില്‍ വൈകുന്നേരം നാലു മുതല്‍ നടത്തപ്പെടും. പത്തനംതിട്ട ജില്ലാ ബാലജനസംഗമം അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

അനുഭവസമ്പന്നരായ വിധികര്‍ത്താക്കള്‍ നിയന്ത്രിക്കുന്ന മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ റോയി ടി ജോഷ്വാ 0508641102, ശശി നായര്‍0507829860, ൂ2015@ുഷഷെലററമവ.ീൃഴ എന്ന ഈമെയിലില്‍ കൂടിയോ ബന്ധപ്പെടാവുന്നതാണ്. രജിസ്ട്രേഷന്‍ നടത്താനുള്ള അവസാനതീയതി നവംബര്‍ 15 ആണ്. ഈ പരിപാടിയുടെ വിജയത്തിലെക്കായി ജിദ്ദയിലുള്ള എല്ലാ കലാ, സാമൂഹിക, സംസകരിക സംഘടനകളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍