മാര്‍ത്തോമ യുവജനസഖ്യം സൌത്ത് വെസ്റ് റീജണ്‍ കോണ്‍ഫറന്‍സ് ഹൂസ്റനില്‍
Wednesday, November 11, 2015 7:22 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ യുവജനസഖ്യം സൌത്ത് വെസ്റ് റീജണ്‍ ഏകദിന ഫാമിലി കോണ്‍ഫറന്‍സ് ഹ്യു സ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളിയില്‍ (12803 ടഡഏഅഞ ഞകഉഏഋ ആഘഢഉ.ടഠഅഎഎഛഞഉ ഠത 77477) നവംബര്‍ 21-നു ശനിയാഴ്ച 9.30 മുതല്‍ 3.30 വരെ നടക്കും. സംഗീത സംവിധായകനും പ്രഭാഷകനും ആയ ബ്രദര്‍ സണ്ണി സ്റീഫന്‍ മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. സണ്ണി സ്റീഫന്‍ 'കുടുംബ ശാക്തീകരണം' മുഖ്യ വിഷയമാക്കി ഫാമിലി കോണ്‍ഫറന്‍സ് നയിക്കും.

മാര്‍ത്തോമ യുവജനസഖ്യം സൌത്ത് വെസ്റ് റീജണ്‍ പ്രസിഡന്റ് റവ. കൊച്ചു കോശി എബ്രഹാം, ,ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളി അസി.വികാരി റവ. ജോണ്‍സണ്‍ ഉണ്ണിത്താന്‍ എന്നിവര്‍ നേതൃത്തം നല്കും. പത്തു ഡോളര്‍ ആയിരിക്കും രജിസ്ട്രേഷന്‍ ഫീസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബോബി (വൈസ് പ്രസിഡന്റ്) 713 732 0209 ജോണ്‍ കെ ഫിലിപ്പ് (സെക്രട്ടറി) 832 744 0271 റെനി കവലയില്‍ (ട്രഷറര്‍) 281 300 9777 എന്നിവരുമായി ബന്ധപ്പെടാം.

റിപ്പോര്‍ട്ട്: കൃഷ്ണ മൂര്‍ത്തി