ന്യൂഡല്‍ഹിയും ഷിക്കാഗോയും സിസ്റര്‍ സിറ്റിയായതിന്റെ വാര്‍ഷികം ആഘോഷിച്ചു
Wednesday, November 11, 2015 7:20 AM IST
ഷിക്കാഗോ: ന്യൂഡല്‍ഹിയും ഷിക്കാഗോയും സിസ്റര്‍ സിറ്റിയായതിന്റെ വാര്‍ഷികം റാഡിസണ്‍ ഹോട്ടലിന്റെ പസഫിക് ബള്‍റൂമില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയിലെ വിവിധ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ഷിക്കാഗോ മേയര്‍ റാം ഇമ്മാനുവേല്‍ ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹി-ഷിക്കാഗോ സിസ്റര്‍ സിറ്റി കമ്മിറ്റി ചെയര്‍മാന്‍ സ്മിത ഷാ എല്ലാ അതിഥികളെയും സ്വാഗതം ചെയ്യുകയും ഗാന്ധിജിയേയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനേയും സാമ്യപ്പെടുത്തി നോണ്‍ വയലന്‍സിലൂടെ ഇന്ത്യക്കും അമേരിക്കയിലെ കറുത്ത വംശജര്‍ക്കും നേടിത്തന്ന സ്വാതന്ത്യ്രത്തെക്കുറിച്ചു സംസാരിച്ചു. മലയാളികളെ പ്രതിനിധീകരിച്ച് ഗോപിയോ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ്, മുന്‍ എഫ്.ഐ.എ പ്രസിഡന്റ് അനില്‍ കുമാര്‍ പിള്ള, മുന്‍ ഓള്‍ അമേരിക്കന്‍ ബാങ്ക് സിഇഒ വര്‍ഗീസ് ചാക്കോ എന്നിവര്‍ സംബന്ധിച്ചു.

ഷിക്കാഗോ മേയര്‍ റാം ഇമ്മാനുവേല്‍ ന്യൂഡല്‍ഹിയും ഷിക്കാഗോയും തമ്മിലുള്ള കള്‍ച്ചറല്‍, സാമൂഹ്യ- സാമ്പത്തിക ബന്ധങ്ങള്‍ വിവരിച്ചു. ഇതില്‍കൂടി ഉണ്ടാകുന്ന സഹകരണം രണ്ടു രാജ്യങ്ങളുടെയും വികസനത്തിനു സഹായം നല്‍കുമെന്നു പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ഒരു ഡോക്യുമെന്ററിയും സമ്മേളത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഷിക്കാഗോ സിറ്റിയെ പ്രതിനിധീകരിച്ച് വിവിധ ആള്‍ഡര്‍മാന്‍മാരും വ്യവസായ പ്രമുഖരും ലഞ്ച് മീറ്റിംഗില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം