ഫിലിം ഇവന്റ് യുഎഇ പുരസ്കാര ജേതാക്കളെ ആദരിച്ചു
Tuesday, November 10, 2015 7:47 AM IST
അബുദാബി: ഫിലിം ഇവന്റ് യുഎഇ എന്ന കൂട്ടായ്മ, അബുദാബിയില്‍ സംഘടിപ്പിച്ച കുടുംബസംഗമ ത്തില്‍ പുരസ്കാരജേതാക്കളായ അംഗങ്ങളെ ആദരിച്ചു. പി. ഗോവിന്ദപ്പിള്ളയുടെ സ്മരണാര്‍ത്ഥം അല്‍ ഐന്‍ മലയാളി സമാജം നടത്തിയ തെരുവുനാടക മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ 'ജല മുറിവുകള്‍' എന്ന നാടകം ഒരുക്കിയ ഫിലിം ഇവന്റ്സ് കലാകാരന്മാരെയാണു കുടുംബസംഗമത്തില്‍ ആദരിച്ചത്. മികച്ച സംവിധായകര്‍ ബിജു കിഴക്കനേല, വിനോദ് പട്ടുവം, മികച്ച നടിയായി തെരഞ്ഞെടുത്ത സൌമ്യ സജീവ് അടക്കം നാടകത്തിലെ അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്ത കര്‍ക്കും മെമെന്റോ സമ്മാനിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അജ്മല്‍, നാടക പ്രവര്‍ത്തകന്‍ വക്കം ജയലാല്‍, അഭിനേത്രി ദീപ തുടങ്ങിയവര്‍ മുഖ്യാതിഥി കള്‍ ആയിരുന്നു.

സമാജം ട്രഷറര്‍ ഫസലുദ്ദീന്‍, കോ-ഓര്‍ഡിനേറ്റര്‍ എ.എം. അന്‍സാര്‍, ഫ്രണ്ട്സ് എഡിഎം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍, ഇന്ത്യന്‍ മീഡിയ അബുദാബി ജനറല്‍ സെക്രട്ടറി പി.എം. അബ്ദുല്‍ റഹിമാന്‍, ഫിലിം ഇവന്റ് ദുബായ് കോ-ഓര്‍ഡിനേറ്റര്‍ ഗോപന്‍ മാവേലിക്കര തുടങ്ങി സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു ആശംസകള്‍ നേര്‍ന്നു. ഫിലിം ഇവന്റ്സ് പ്രസിഡന്റ് അമീര്‍ കലാഭവന്‍, ജനറല്‍ സെക്രട്ടറി സാഹില്‍ ഹാരിസ്, ട്രഷറര്‍ സക്കീര്‍ അമ്പലത്ത് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. അംഗങ്ങളുടെയും കുട്ടികളുടെയും കവിതാലാപനം, മിമിക്രി, ഗാനമേള, നൃത്ത നൃത്യങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികള്‍ കലാവിഭാകം സെക്രട്ടറി റസാക്ക് തിരുവത്ര നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള