എന്‍ബിറ്റിസി ഫെസ്റിവലിനു വര്‍ണാഭമായ സമാപനം
Tuesday, November 10, 2015 7:46 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ സ്ഥാപനമായ എന്‍ബിറ്റിസി ഫെസ്റിവല്‍ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടുകൂടി ആരംഭിച്ച വാര്‍ഷികാഘോഷത്തില്‍ എന്‍ബിറ്റിസി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ബദ്ടാ ആമുഖ സന്ദേശം നല്‍കി. മാനേജിംഗ് ഡയറക്ടര്‍ കെ.ജി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ കെ ജയിന്‍ ഫെസ്റിവലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജീവനക്കാര്‍ക്കുള്ള അവാര്‍ഡുകളും, ക്ഷേമ പദ്ധതി സഹായങ്ങളും, ഉന്നത വിജയം നേടിയവര്‍ക്കുള്ള വിദ്യഭ്യാസ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. എന്‍ബിറ്റിസി ഗ്രൂപ്പ് ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ബോബ് മിഡ്ഗ്ളി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ ബ്ളെസി, ചലച്ചിത്ര താരം പൃഥിരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചലച്ചിത്ര താരം ഗോവിന്ദ് പത്മസൂര്യയും, രാജേഷും പ്രോഗ്രാമുകള്‍ക്കു നേതൃത്വം നല്‍കി. ഷിബി ഏബ്രഹാം സ്വാഗതവും മനോജ് നന്തിലത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്നു കെ.എസ്. ചിത്രയും സംഘവും അവതരിപ്പിച്ച കലാസന്ധ്യ ഹൃദ്യമായി. ഷംന കാസിമിന്റെ നൃത്തവും പരിപാടിക്ക് മിഴിവേകി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍