വര്‍ഗീയതക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെയുള്ള വിധിയെഴുത്ത്: കല കുവൈറ്റ്
Tuesday, November 10, 2015 7:44 AM IST
കുവൈറ്റ് സിറ്റി: വര്‍ഗീയതയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരേയുള്ള വിധിയെഴുത്താണു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രസ്ഥാവനയില്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തിനും, അഴിമതി തങ്ങളുടെ ഭരണ മുദ്രയായി കൊണ്ട് നടക്കുകയും വര്‍ഗീയതയുമായി സന്ധി ചെയ്യുകയും ചെയ്ത വലതുപക്ഷ രാഷ്ട്രീയത്തിനു കേരളത്തിലെ ജനങ്ങള്‍ നല്‍കിയ കനത്ത പ്രഹരമാണു തെരഞ്ഞെടുപ്പു വിധിയെന്നും കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്തും ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യുവും പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍