ദൈവദശകം പ്രഭാഷണം ഒക്വില്ലില്‍ നടന്നു
Tuesday, November 10, 2015 7:41 AM IST
ടൊറന്റോ: ശ്രീനാരായണ അസോസിയേഷന്റെ (എസ്എന്‍എ) ആഭിമുഖ്യത്തില്‍ 'ദൈവദശകത്തിന്റെ നൂറു വര്‍ഷങ്ങള്‍' എന്ന പ്രഭാഷണം ഒന്റാരിയോ കണ്‍ട്രി ഇന്‍ & സ്യൂട്ട്സ് ബൈ കാള്‍സണ്‍, ഒക്വില്ലില്‍, നവംബര്‍ ഒന്നാം തീയതി നടന്നു. എസ്എന്‍എ പ്രസിഡന്റ് ശ്രീകുമാര്‍ ജനാര്‍ദ്ദനന്‍ സ്വാഗതം ചെയ്തുകൊണ്ട് ഈ പ്രഭാഷണം ആരുംഭിച്ചു.

മുഖ്യ പ്രഭാഷകന്‍ സുജിത് ശിവാനന്ദ് ഈ പ്രാര്‍ഥനാഗീതത്തിന്റെ പശ്ചാത്തലവും സങ്കല്‍പങ്ങളും സാഹിത്യ രൂപകല്പനയും അഖണ്ഡമായ ധ്യാനത്തിനുള്ള പത്ത് വാക്യങ്ങളും വിശകലനം ചെയ്തു.
നാരായണ ഗുരുകുല ഫൌണ്േടഷന്‍ പങ്കാളിത്തത്തോടെ നാരായണ ഫിലോസോഫി സൊസൈറ്റി (ചജഒകഘ) തയാറാക്കിയ ദൃശ്യ പഠനവിഷ്കാരത്തിന്റെ സഹായത്തോടുകൂടിയാണ് ഈ പ്രഭാഷണം അവതരിപ്പിച്ചത്.

ദൈവദശകത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ദാര്‍ശനിക ആശയങ്ങളും സിദ്ധാന്തങ്ങളും വിവരിച്ചതിനു ശേഷമാണ് പദ്യത്തെ വിശകലനം ചെയ്തത്. ഈ പഠനപരിപ്പാടിയില്‍ ഇതിന്റെ സാഹിത്യ ഘടന കൂടുതല്‍ വിശകലനം ചെയതപ്പോള്‍, വാക്യരൂപീകരണത്തിലുള്ള അപാരപ്രതിഭശാലിയായ ഗുരുവിനെ കാണാന്‍ കഴിയും.

ടചഅ ബോര്‍ഡ് ഓഫ് ട്രസ്റി അംഗവും വിദ്യാ സംരംഭങ്ങളുടെ സാരഥിയുമായ ആനന്ദ ബോസ് അവിടെ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഈ പ്രഭാഷണ പരിപാടി ഉപസംഹരിച്ചു.

റിപ്പോര്‍ട്ട്: ജയശങ്കര്‍ പിള്ള