ഐഎന്‍ഒസി കേരള ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചു
Tuesday, November 10, 2015 7:40 AM IST
ന്യൂയോര്‍ക്ക്: ഐഎന്‍ഒസി കേരള ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചു. ഐഎന്‍ഒസി യുഎസ്എയുടെ വൈസ് പ്രസിഡന്റുകൂടിയായ കളത്തില്‍ വര്‍ഗീസ് കേരളാ ചാപ്റ്ററിന്റെ പ്രഥമ ദേശീയ പ്രസിഡന്റുകൂടിയാണ്.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കൂടിക്കാഴ്ചയില്‍ ഷിക്കാഗോയില്‍ നടന്ന ദേശീയ കണ്‍വന്‍ഷന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. കൂടാതെ ഐഎന്‍ഒസിയുടേയും കേരളാ ചാപ്റ്ററിന്റേയും പ്രവര്‍ത്തനങ്ങള്‍ കളത്തില്‍ വിശദീകരിച്ചു. ആലുവ ഗസ്റ് ഹൌസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, മുന്‍ എംപി കെ.പി. ധനപാലന്‍ എന്നിവരും പങ്കെടുത്തു.

ഐഎന്‍ഒസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ചാപ്റ്റര്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ സജി ഏബ്രഹാം, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലും ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേലിന്റെ നേതൃത്വത്തില്‍ വിപുലവും കരുത്തുറ്റതുമായ നേതൃത്വം പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം