മയക്കു മരുന്ന കടത്തിയ കുറ്റത്തിനു സൌദിയില്‍ മൂന്നു പേരെ വധശിക്ഷക്കു വിധേയമാക്കി
Monday, November 9, 2015 6:46 AM IST
ദമാം: മയക്കു മരുന്ന കടത്തിയ കുറ്റത്തിനു സൌദിയില്‍ മൂന്നു പേരെ വധശിക്ഷക്കു വിധേയമാക്കി. ഇറാനികളായ നബീ ബഖഷ് ജൂസ്, മുഹമ്മദ് അക്രം ബലൂജ്, അൌമീദ് ബലീദ എന്നിവരെയാണ് ദമാമില്‍ നവംബര്‍ എട്ടിനു വധശിക്ഷക്കു വിധേയമാക്കിയത്. കടല്‍മാര്‍ഗ്ഗം വന്‍തോതില്‍ സൌദിയിലേക്കു ഹഷീഷ് കടത്തിയ കുറ്റത്തിനാണ് കോടതി വിധി പ്രകാരം വധശിക്ഷക്കു വിധേയമാക്കിയത്.

കീഴ് കോടതികളും സുപ്രീം കോടതിയും പിന്നീട് റോയല്‍ കോര്‍ട്ടും ശരിവെച്ചതോടെയാണ് വധ ശിക്ഷക്കു വിധേയമാക്കിയതെന്ന് ആഭ്യന്തര മ്മത്രലായം അറിയിച്ചു. സൌദിയിലേക്കു മയക്കു മരുന്നു കടത്തുന്ന കുറ്റങ്ങള്‍ക്കു വധ ശിക്ഷയാണ് നല്‍കുക.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം