മലയാളി യുവാവിനെ റിയാദില്‍ ജീവനൊടുക്കിയ നിലയില്‍ കണ്െടത്തി
Monday, November 9, 2015 6:46 AM IST
റിയാദ്: കൊല്ലം ജില്ലയിലെ പത്തനാപുരം കുണ്ടായം സ്വദേശി ചെങ്കര പടിഞ്ഞാറ്റതില്‍ സുബൈര്‍ കുട്ടിയുടെ മകന്‍ മുഹമ്മദലി ജിന്നയെ (27) റിയാദിലെ ഗുബൈറ പാലത്തിനടുത്തുള്ള താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്െടത്തി. ഞായറാഴ്ച വൈകുന്നേരം സഹപ്രവര്‍ത്തകര്‍ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് റൂമില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ മുഹമ്മദലി ജിന്നയെ കണ്െടത്തിയത്. ഏഴ് വര്‍ഷമായി റിയാദിലെ ഒരു വസ്ത്ര നിര്‍മ്മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. സലീനയാണ് ഉമ്മ. രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവായ മുഹമ്മദലി ജിന്നയുടെ ഭാര്യ അമീന.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍