ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ളൈ ലൊജിസ്റിക്സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
Monday, November 9, 2015 6:44 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ളൈ ലൊജിസ്റിക്സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം നവംബര്‍ ആറിനു വെള്ളിയാഴ്ച്ച വൈകിട്ട് രാജധാനി ഇന്ത്യന്‍ റെസ്റ്റൊറന്റില്‍
(20612 ഒശഹഹശെറല അ്ല, ഝൌലലി ഢശഹഹമഴല, ചഥ 11427) വച്ച് നടക്കുകയുണ്ടായി. ജനറല്‍ കണ്‍വീനര്‍ ജയപ്രകാശ് നായര്‍ സ്വാഗതം ആശംസിക്കുകയും എംസിയായി ആമോസ് മത്തായിയെ പരിചയപ്പെടുത്തുകയും ചെയ്തു.

പ്രസിഡന്റ് വി.കെ. രാജന്‍ തന്റെ പ്രസംഗത്തില്‍ ഈ കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. തുടര്‍ന്നു പങ്കെടുത്ത എല്ലാവരും സ്വയം പരിചയപ്പെടുത്തി. റെക്കോര്‍ഡിംഗ് സെക്രട്ടറിയായി സ്റാന്‍ലി പാപ്പച്ചനെ തെരഞ്ഞെടുക്കുകയും അടുത്തവര്‍ഷവും അദ്ദേഹം തന്നെ ആ ചുമതല വഹിക്കുമെന്നും തീരുമാനിക്കുകയുണ്ടായി.

ഈ വര്‍ഷം വേര്‍പിരിഞ്ഞു പോയ ഇട്ടി ഫിലിപ്പിനെ അനുസ്മരിച്ചുകൊണ്ട് കെ.റ്റി. മാത്യു സംസാരിക്കുകയും എല്ലാവരും എഴുന്നേറ്റുനിന്ന് ഇട്ടി ഫില്ലിപ്പിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ഉണ്ടായി.

ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ചവരില്‍ സന്നിഹിതരായിരുന്ന ദെത്തോസ് ജോസഫിനെ സി.ഒ.എബ്രഹാമും, പി.എസ്. വര്‍ഗീസിനെ അലക്സ് വര്‍ഗീസും യഥാക്രമം പരിചയപ്പെടുത്തുകയും അവര്‍ക്ക് പ്രശംസാഫലകം നല്‍കി ആദരിക്കുകയും ചെയ്തു. മത്തായി മാത്യു രണ്ടു പേര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ജെസി ജെയിംസ്, ആരണ്‍ ജെയിംസ്, തമ്പി, ജോര്‍ജ്ജ് വര്‍ക്കി എന്നിവര്‍ ശ്രുതിസുന്ദരമായ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ മാപ്പിള പ്പാട്ടുമായി സ്റാന്‍ലി പാപ്പച്ചനും സ്വയം രചിച്ച കവിതയുമായി ജെയിംസ് മാത്യുവും എത്തി.

ട്രഷറര്‍ പി.ഫിലിപ്പ് കഴിഞ്ഞ വര്‍ഷത്തെ വരവുചെലവു കണക്കുകള്‍ അവതരിപ്പിക്കുകയും മിച്ചം വന്ന തുക ഇപ്പോഴത്തെ ട്രഷറര്‍ ആയ പി.വൈ. ജോയിക്ക് കൈമാറുകയും ചെയ്തു. നിലവിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തന മികവു മാനിച്ച് അടുത്ത വര്‍ഷവും ഇതേ കമ്മിറ്റി തന്നെ തുടരുവാന്‍ യോഗം തീരുമാനിച്ചു. അതിന്‍പ്രകാരം പ്രസിഡന്ടായി വി.കെ. രാജനും ജനറല്‍ കണ്‍വീനറായി ജയപ്രകാശ് നായരും, ട്രഷററായി പി.വൈ. ജോയിയും, പബ്ളിക് റിലേഷന്‍സ് റെജി കുരിയനും,
റെക്കോര്‍ഡിംഗ് സെക്രട്ടറിയായി സ്റാന്‍ലി പാപ്പച്ചനും, കോര്‍ഡിനേറ്റര്‍മാരായി അലക്സ് വര്‍ഗീസ്, ഷാജു തയ്യില്‍, കോശി ഈശോ, ജോര്‍ജ്ജ് യോഹന്നാന്‍, രാജു എബ്രഹാം, കുരിയാക്കോസ് എബ്രഹാം, പി.റ്റി. ജോസഫ്, വര്‍ഗീസ് ഉലഹന്നാന്‍, ജോര്‍ജ് വര്‍ക്കി എന്നിവരും പ്രവര്‍ത്തിക്കുന്നതാണെന്ന് യോഗം തീരുമാനിച്ചു.

റെജി കുരിയന്‍റെ കൃതജ്ഞതാ പ്രസംഗത്തിനും വിഭവ സമൃദ്ധമായ ഡിന്നറിനും ശേഷം അടുത്ത വര്‍ഷം നവംബര്‍ നാലാം തീയതി വീണ്ടും ഇതേ സ്ഥലത്ത് തന്നെ ഒത്തു ചേരാം എന്ന് തീരുമാനിച്ചുകൊണ്ട് സമ്മേളനം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍