മത നേതാക്കന്മാരുടെ ചിത്രം വരയ്ക്കുന്നതിന് സ്കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി
Monday, November 9, 2015 6:43 AM IST
കാലിഫോര്‍ണിയ: മതനേതാക്കന്മാരുടെ ചിത്രം വരയ്ക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയതായി കാലിഫോര്‍ണിയാ സ്ക്കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി.

ഒരു ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്ര അദ്ധ്യാപിക മുഹമ്മദിന്റെ ചിത്രം വരയ്ക്കാന്‍ അസൈന്‍മെന്റ് നല്‍കിയതാണ് സംഭവത്തിനു തുടക്കമിട്ടത്. റൈസ് ഓഫ് ഇസ്ളാം വക്കാബുലറി പിക്ചേഴ്സ് വര്‍ക്ക്ഷീറ്റ് അനുസരിച്ചാണു കുട്ടികള്‍ക്ക് മുഹമ്മദിന്റെ ചിത്രം വരയ്ക്കുന്നതിനു നിര്‍ദ്ദേശം നല്‍കിയത്. മുസ്ളീം മാതാചാരമനുസരിച്ചു മുഹമ്മദിന്റെ ചിത്രം വരയ്ക്കുന്നതു മതനിന്ദയാണു ഒരു വിദ്യാര്‍ത്ഥിയുടെ മാതാവ് ഇതു ചൂണ്ടികാട്ടി സ്ക്കൂളധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സ്ക്കൂള്‍ സുപ്രണ്ട് വാന്‍സ്റ്റോര്‍ കാലിഫോര്‍ണിയാ വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം ഉള്‍കൊള്ളുന്ന ഉത്തരവ് നല്‍കിയത്.

പ്രൊഫറ്റ് മുഹമ്മദിന്റെ ചിത്രം വരക്കുന്നതിനു മത്സരം ഏര്‍പ്പെടുത്തിയ ടെക്സസ്സിലെ ഗാര്‍ലന്റിന്റെ ഇതിനെതിരെ പ്രതിഷേധിച്ച് തോക്കുമായെത്തിയ യുവാക്കള്‍ വെടിയേറ്റു മരിച്ച സംഭവം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസ ജില്ല നേരത്തെ അംഗീകരിച്ച വര്‍ക്ക്ഷീറ്റ് ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമെന്നു സീനിയര്‍ സിവില്‍ റൈറ്റ്സ് അറ്റോര്‍ണി ഫാത്തിമ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍