'ഏദന്‍ തോട്ടത്തിന്റെ വേലി' പ്രകാശനം ചെയ്തു
Sunday, November 8, 2015 7:27 AM IST
കുവൈത്ത് : ജോമോന്‍ എം. മങ്കുഴിക്കരി രചിച്ച പുസ്തകം 'ഏദന്‍ തോട്ടത്തിന്റെ വേലി' പ്രകാശനം ചെയ്തു.

ഒക്ടോബര്‍ 30നു കുവൈത്തിലെ അബാസിയയില്‍ നടന്ന മരിയോത്സവത്തോടനുബന്ധിച്ച് പ്രശസ്ത വചനപ്രഘോഷകനും മഞ്ഞുമ്മല്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ ഒസി ഡിയാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്.

ഡാനിയല്‍ കംബോണി ഇടവക വികാരി ഫാ.ജോണ്‍ പടിപ്പുരയ്ക്കല്‍, മരുഭൂമിയിലെ ശബ്ദം മാസിക സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂ ഫ്രാന്‍സിസ് ഒഎഫ്എം കപ്പുച്ചിന്‍, ഫാ. പ്രകാശ് തോമസ് ഒഎഫ്എം കപ്പുച്ചിന്‍, ഫാ.പീറ്റര്‍ ഒഎഫ്എം കപ്പുച്ചിന്‍, ഫാ. പോള്‍ മാനുവല്‍ ഒഎഫ്എം കപ്പുച്ചിന്‍, ഫാ. ജോര്‍ജ് ഒഎഫ്എം കപ്പുച്ചിന്‍, മരുഭൂമിയിലെ ശബ്ദം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എബി പുന്നൂസ്, ചീഫ് എഡിറ്റര്‍ ജിറ്റി എന്‍. ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കുവൈത്ത് മലയാളം കരിസ്മാറ്റിക് നവീകരണ കൂട്ടായ്മയുടെ മുഖപത്രമായ 'മരുഭൂമിയിലെ ശബ്ദത്തില്‍' 2006 മുതല്‍ 2012 വരെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ജോമോന്‍ എഴുതിയ 66 മുഖമൊഴികളുടെ സമാഹാരമാണ് 'ഏദന്‍ തോട്ടത്തിന്റെ വേലി'. മാസികയുടെ പ്രസാധന വിഭാഗമായ മരുഭൂമിയിലെ ശബ്ദം പബ്ളിക്കേഷന്‍സാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം