ഷിക്കാഗോ ക്നാനായ ഫൊറോനയില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിച്ചു
Sunday, November 8, 2015 7:24 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപള്ളിയില്‍ മതബോധന വിദ്യാര്‍ഥികളും മതാധ്യാപകരും നവംബര്‍ ഒന്നിനു സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിച്ചു.

മുന്നൂറോളം വിദ്യാര്‍ഥികളും മതാധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തില്‍ ദേവാലയത്തിന്റെ അള്‍ത്താരയ്ക്കു മുന്നില്‍ ഭക്തിപൂര്‍വം അണിനിരന്നപ്പോള്‍ സ്വര്‍ഗത്തിന്റെ പ്രതീതി ഉളവാക്കി. ഈ വര്‍ഷത്തെ പ്രത്യേകത, ഓരോ ക്ളാസിനു വേണ്ടി അവരുടെ അധ്യാപകര്‍ തെരഞ്ഞെടുത്ത വിശുദ്ധര്‍, കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ സ്വര്‍ഗം പൂകിയ പുണ്യാളന്മാരും പുണ്യവതികളും ആയിരുന്നു എന്നുള്ളതാണ്. വിശുദ്ധ ബലിയര്‍പ്പണത്തിന്റെ ആരംഭത്തില്‍, സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാര്‍ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും, അവരുടെ ജ്നാനസ്നാന വിശുദ്ധരുടെ വേഷവിതാനത്തില്‍ അള്‍ത്താരയിലേക്ക് വരികയും ഓരോ ക്ളാസിലെയും വിദ്യാര്‍ഥികള്‍ അവരവരുടെ ക്ളാസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധനെ അവതരിപ്പിക്കുകയും ചെയ്തു. പരിപാടികള്‍ക്ക് റ്റോമി കുന്നശേരിയും, റ്റീന നെടുവാമ്പുഴയും മറ്റു മതാധ്യാപകരുമാണ്. ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, നേതൃത്വം കൊടുത്തവരേയും മതാധ്യാപകരെയും കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അനുമോദിച്ചു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍