മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബത്ഹയിലെ പുതുക്കിയ ഷോറൂം തുറന്നു
Saturday, November 7, 2015 11:26 AM IST
റിയാദ്: ബത്ഹയിലെ താജ് സെന്ററിലെ ലുലു ഹൈപ്പറില്‍ പുതുക്കിപണിത മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഷോറൂം കഴിഞ്ഞ ദിവസം തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.

പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ഷോറൂമിന്റെ ഉദ്ഘാടനം റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് അസി. സെക്രട്ടറി ജനറല്‍ ഡേ. സൌദ് ഇസഹാലി നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് റീജണല്‍ ഡയറക്ടര്‍ ഗഫൂര്‍ എടക്കുനി, മലബാര്‍ ഗോള്‍ഡ് റിയാദ് ബ്രാഞ്ച് മാനേജര്‍ വസീം മുഹമ്മദ് അല്‍ ഖഹ്താനി തുടങ്ങിയവരും സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

റിയാദിലെ മൂന്നാമത്തെ ഷോറൂമാണു ബത്ഹയിലുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറാണു മലബാര്‍ ഗോള്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000 റിയാലിനു മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണനാണയവും 2500 റിയാലിനു മുകളില്‍ വിലയുള്ള വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണനാണയവും പ്രധാന ആകര്‍ഷണമാണ്.

നിലവിലുള്ള ഷോറൂമില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി വിപുലമായ കലക്ഷനുകളാണ് മലബാര്‍ ഗോള്‍ഡ് ബത്ഹ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നതെന്ന് റീജണല്‍ ഡയറക്ടര്‍ ഗഫൂര്‍ എടക്കുനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സ്വര്‍ണ, വജ്രാഭരണങ്ങള്‍ മലബാര്‍ ഗോള്‍ഡിന്റെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍