'ജാതി വര്‍ഗീയ രാഷ്ട്രീയം കേരളത്തില്‍ അനുവദിച്ചുകൂടാ'
Saturday, November 7, 2015 11:24 AM IST
ജിദ്ദ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നണിയുടെ ഐക്യം ശക്തമാക്കണമെന്നു ഒഐസിസി വെസ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു.

ജാതി-വര്‍ഗീയ രാഷ്ട്രീയത്തിനു കേരളത്തില്‍ വേരു മുളയ്ക്കുവാന്‍ ഈ തെരഞ്ഞെടുപ്പു കാരണമായിട്ടുണ്േടാ എന്നു ഇരു മുന്നണികളും പരിശോധിക്കണം. സീറ്റും വോട്ടും അല്ല പ്രധാന വിഷയം, ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയ കലാപങ്ങള്‍ക്കും കാരണമായ ജാതി രാഷ്ട്രീയം കേരള മണ്ണില്‍ അനുവദിച്ചുകൂടാ. ഇതിനെതിരേ ശക്തമായ മതതരനിര ഉന്നര്‍ന്നു പ്രവര്‍ത്തിക്കണമെന്നു മുനീര്‍ അഭിപ്രായപ്പെട്ടു.

സൌഹൃദ മത്സരം നടത്തി മുന്നണി വോട്ടുകള്‍ ഭിന്നിപ്പിച്ചു. മുന്നണിസംവിധാനം ഫലവത്തായി പ്രവര്‍ത്തിച്ചില്ല. പ്രമുഖ നേതാകളുടെ തട്ടകങ്ങളില്‍ സ്വന്തം ശക്തി തെളിക്കുന്നതിനായി ഒറ്റയ്ക്കു മത്സരിച്ചു. ഇതെല്ലം പരാജയത്തിന്റെ ആഴം കൂട്ടി. 2009 ല്‍ കേന്ദ്ര സര്‍ക്കാര്‍ വനിതാ സംവരണം 50 ശതമാനം ആക്കിയതിനു ശേഷം കഴിവുറ്റ വനിതകളെ കണ്െടത്തി സ്ഥാനാര്‍ത്ഥിയാകുന്നതിനു ശ്രമം ഉണ്ടായില്ല. പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ബന്ധവും മികവും പരിഗണിച്ചുകൊണ്ടാണു വോട്ടു ചെയ്യുക. യുഡിഎഫിന് അത്തരത്തില്‍ ശക്തരായ വനിതാ സ്ഥാനാര്‍ഥികളുടെ അഭാവം പ്രകടമായി. ഇതെല്ലാം യുഡിഎഫ് ചര്‍ച്ച ചെയ്തതു പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുനീര്‍ പറഞ്ഞു.

അതെ സമയം രാഷ്ട്രീയ പോരാട്ടത്തിന്റെ പ്രധാന മേഖലയായ ജില്ലാ പഞ്ചായത്തില്‍ കൂടുതല്‍ വോട്ടു നേടി ഏഴു ജില്ലകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനായതു യുഡിഎഫിന്റെ ജാനകിയ അടിത്തറ ഭദ്രമാണെന്നതിന്റെ തെളിവാണെന്നു മുനീര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍