ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സന്ദര്‍ശിച്ചു
Saturday, November 7, 2015 11:21 AM IST
അജ്മാന്‍: ദക്ഷിണ കര്‍ണാടകത്തിലെ പ്രസിദ്ധമായ ധര്‍മസ്ഥല ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സന്ദര്‍ശിച്ചു. യുഎഇ യുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും ഗവേഷണ സജ്ജമായ ലബോറട്ടറിയും ഉന്നത നിലവാരമുള്ള അധ്യാപകരുടേയും സംയോജിതമായ പ്രവര്‍ത്തനം യൂണിവേഴ്സിറ്റിയില്‍ ഉന്നത നിലവാരമുള്ള പഠനത്തിനു സാഹചര്യമൊരുക്കുമെന്ന് ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ അഭിപ്രായപ്പെട്ടു.

തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി പ്രൊവോസ്റ്റ് പ്രഫ. ഗീതാ അശോക്രാജ്, തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത്കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍, കോളജ് ഡീന്‍സ് എന്നിവര്‍ ചേര്‍ന്നു ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെയ്ക്കു സ്വീകരണം നല്‍കി.