സാഹിത്യ സല്ലാപം: 'ആധുനിക വൈദ്യ ശാസ്ത്രം' ചര്‍ച്ച നവംബര്‍ എട്ടിന്
Saturday, November 7, 2015 11:20 AM IST
ഡാളസ്: തൊണ്ണൂറ്റിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ആധുനിക വൈദ്യശാസ്ത്ര'ത്തെക്കുറിച്ച് പ്രബന്ധാവതരണവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. നവംബര്‍ എട്ടിനു (ഞായര്‍) സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ വൈദ്യശാസ്ത്ര മേഖലയില്‍ സുപരിചിത ഭിഷഗ്വരനും അധ്യാപകനുമായ ഡോ. മോഹന്‍ മേനോന്‍ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. പ്രമുഖ മലയാളി ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും കൂടുതല്‍ അറിവു നേടാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ രണ്ടിനു (വെള്ളി) സംഘടിപ്പിച്ച തൊണ്ണൂറ്റിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'മതവും ലൈംഗികതയും' എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടന്നു. 'മതവും ലൈംഗികതയും' എന്ന വിഷയത്തില്‍ ചാക്കോ കളരിക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. മര്‍സലിന്‍ ജെ. മോറിസ്, ഡോ. എം.എസ്.ടി. നമ്പൂതിരി, പ്രഫ. എം.ടി. ആന്റണി, അച്ചാമ്മ ചന്ദ്രശേഖരന്‍, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, മനോഹര്‍ തോമസ്, ടോം ഏബ്രഹാം, പി.സി. ജോര്‍ജ്, അലക്സ് മേപ്പിള്‍ടണ്‍, സോജന്‍ പുളിക്കല്‍, ജയിംസ് കുരീക്കാട്ടില്‍, മൈക്ക് മത്തായി, എ.സി. ജോര്‍ജ്, പൌലോസ് കുയിലാടന്‍, രാജു തോമസ്, സന്തോഷ്, കുര്യാക്കോസ്, പി.ടി. പൌലോസ്, സജി കരിമ്പന്നൂര്‍, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്, വര്‍ഗീസ് ഏബ്രഹാം സരസോട്ട, പി.പി. ചെറിയാന്‍, എന്‍.എം. മാത്യു, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എല്ലാ മാസത്തിലെയും രണ്ടാം ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേണ്‍ സമയം) 18572320476 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേക്കു വിളിക്കാവുന്നതാണ്. ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 8133893395, 4696203269, 9725052748.