ജോയ് ആലുക്കാസ് ബത്ഹ ഷോറൂം ഉദ്ഘാടനം ചെയ്തു
Friday, November 6, 2015 8:43 AM IST
റിയാദ്: ജിസിസിയിലെ ജോയ് ആലുക്കാസ് ജ്വവലറി ഗ്രൂപ്പിന്റെ വികസനത്തിന്റെ ഭാഗമായി റിയാദിലെ ബത്ഹ ലുലു ഹൈപ്പറില്‍ പുതുതായി ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്ക വ്യാഴ്ാഴ്ച നിര്‍വഹിച്ചു. സാമൂഹ്യ സാംസ്കാരിക വ്യാവസായിക രംഗത്തെ സ്വദേശികളും വിദേശികളുമായ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിയാദിലെ രണ്ടാമത്തെ ഷോറൂമാണിത്. അത്യാധുനിക ഡിസൈനുകളില്‍ വിപുലമായ വജ്ര, സ്വര്‍ണാഭരണ ശേഖരമുള്ള ജോയ് ആലുക്കാസിന്റെ പുതുതായി ആരംഭിക്കുന്ന 12 ഷോറൂമുകളിലൊന്നാണിതെന്നും ഗള്‍ഫ് നാടുകളിലെ ജോയ് ആലുക്കാസ് ഉപഭോക്താക്കളുടെ സൌകര്യാര്‍ഥം എല്ലാ പ്രധാന ഗള്‍ഫ് നഗരങ്ങളിലും ഷോറൂമകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്െടന്നും ജോയ് ആലുക്ക മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ചു വമ്പിച്ച ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 30 കിലോഗ്രാം സ്വര്‍ണം ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്ന സമ്മാനപദ്ധതിയും ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്െടന്ന് റീജണല്‍ മാനേജര്‍ ദിലീപ് പി. നായര്‍ അറിയിച്ചു.

ചടങ്ങില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ പി.കെ. ഷഹീം, നോര്‍ക്ക പ്രതിനിധി ഷിഹാബ് കൊട്ടുകാട്, ലുലു ഹൈപ്പര്‍ ലീസിംഗ് മാനേജര്‍ ടി.എന്‍. നിമില്‍, ലുലു ഹൈപ്പര്‍ ബത്ഹ ജനറല്‍ മാനേജര്‍ അബ്ദുറഹീം, ജോയ് ആലുക്കാസ് ബത്ഹ മാനേജര്‍ ജോസഫ് ജെസില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍