ചിന്മയാ മിഷന്‍ സേവാജ്വലിയില്‍ ഗാനഗന്ധര്‍വന്റെ സംഗീതക്കച്ചേരി
Friday, November 6, 2015 8:37 AM IST
ഫുളര്‍ട്ടന്‍ (കാലിഫോര്‍ണിയ): ലോസ് ആഞ്ചലസ് ചിന്മയാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സേവാജ്വലിയില്‍ കെ.ജെ. യേശുദാസിന്റെ സംഗീതക്കച്ചേരി അരങ്ങേറി.

നവംബര്‍ ഒന്നിനു (ഞായര്‍) ഫ്ളമര്‍ ഓഡിറ്റോറിയത്തില്‍ വെളുത്ത ധോത്തിയും കുര്‍ത്തയും ധരിച്ചു വിവിധ ഭാഷകളിലുളള ഗാനങ്ങള്‍ ആലപിച്ചത് യേശുദാസിന്റെ പഴയകാല പ്രതാപത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി. ചടങ്ങില്‍ സ്വാമി ഈശ്വരാനന്ദ 'ശ്രുതിലയ' വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു.

ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഏക സഹോദരങ്ങളെപോലെ വിഭാഗീയ ചിന്തകള്‍ വെടിഞ്ഞു പ്രവര്‍ത്തിക്കണമെന്നു യേശുദാസ് അഭ്യര്‍ഥിച്ചു.
ഫിലാഡല്‍ഫിയ ചിന്മയാ മിഷന്‍ ചീഫ് സ്വാമി സിദ്ധാനന്ദ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ചിന്മയാ മിഷന്‍ ഫൌണ്േടഷന്‍ അധ്യക്ഷന്‍ ഡോ. ശശി ആചാര്യ ഫണ്ട് പിരിവിന്റെ ഭാഗമായി സംഘടിപ്പിച്ച കച്ചേരി വിജയ പ്രദമാക്കുന്നതിനു പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍