ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം വോളന്റിയര്‍ മീറ്റ്
Thursday, November 5, 2015 9:54 AM IST
ജിദ്ദ: ജിദ്ദയിലെ ഇരുപതിലതികം സംഘടനകളുടെ കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം ഈ വര്‍ഷം ഹജ്ജ് സേവനത്തിനെത്തിയ ഹജ്ജ് വോളന്റിയര്‍മാര്‍ക്കു സ്വീകരണം നല്‍കുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജിദ്ദയിലെ വിവിധ മേഖലകളിലുള്ളവരും ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രധിനിധികളും ചടങ്ങില്‍ പങ്കെടുക്കും. മുഹമ്മദ് റാസി രചിച്ച കവിത മാസ്റര്‍ മിര്‍സാബ് ആലപിക്കും. ഈ വര്‍ഷം ഹജ്ജ് സേവനത്തിനെത്തിയ എല്ലാ ഫോറം വോളന്റിയര്‍മാരും കൃത്യ സമയത്ത് എത്തണമെന്നു ചെയര്‍മാന്‍ അബാസ് ചെമ്പന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍