സെന്റ് ഗ്രിഗോറിയോസ് മഹാഇടവക പെരുന്നാള്‍ നവംബര്‍ അഞ്ച്, ആറ് തീയതികളില്‍
Thursday, November 5, 2015 9:52 AM IST
കുവൈത്ത്: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാമത് ഓര്‍മപ്പെരുന്നാളും മസ്കറ്റില്‍ കാലം ചെയ്ത കോല്‍ക്കത്ത ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന ഡോ. സ്തേഫനോസ് മാര്‍ തേവോദോസിയോസിന്റെ എട്ടാമത് ഓര്‍മപെരുന്നാളും നവംബര്‍ അഞ്ച്, ആറ് (വ്യാഴം, വെള്ളി) തീയതികളില്‍ കുവൈത്ത് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

പെരുന്നാള്‍ ചടങ്ങുകള്‍ക്കു കോട്ടയം പഴയ സെമിനാരി വാര്‍ഡനും അധ്യാപകനുമായ റവ. ഡോ. യൂഹാനോന്‍ റമ്പാന്‍ മുഖ്യകാര്‍മികത്വം വഹിക്കും.

അഞ്ചിനു (വ്യാഴം) വൈകുന്നേരം 5.30ന് എന്‍ഇസികെ അങ്കണത്തില്‍ ഭക്തിനിര്‍ഭരമായ റാസയും സന്ധ്യനമസ്കാരവും ഉണ്ടായിരിക്കും.

ആറിനു (വെള്ളി) രാവിലെ 8.15ന് സമൂഹബലിയും തുടര്‍ന്നു നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.

ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, ട്രസ്റി ജോണ്‍ പി. ജോസഫ്, സെക്രട്ടറി ജോജി പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി, പെരുന്നാളിന്റെ വിജയത്തിനായി ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍