'ഇസ്കോണ്‍ 2015' നവംബര്‍ 13, 14 തീയതികളില്‍
Thursday, November 5, 2015 9:51 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ വിദ്യാര്‍ഥി വിഭാഗമായ കിസ്മിന്റെ ആഭിമുഖ്യത്തില്‍ നാലാമത് ഇസ്ലാമിക് സ്റുഡന്റ്സ് കോണ്‍ഫറന്‍സ് (ഇസ്കോണ്‍ 2015) നവംബര്‍ 13, 14 തീയതികളില്‍ ഖുര്‍ത്വുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് ഇസ്ലാമി ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്തിലെ കൌമാര പ്രായക്കാരായ വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി സംഘടിപ്പിച്ച ഇസ്കോണിന്റെ തുടര്‍ച്ചായായാണ് ഈ വര്‍ഷവും സംഘടിപ്പിക്കുന്നത്. ഇളം തലമുറയ്ക്ക് അര്‍ഥവത്തായ ജീവിത വീക്ഷണം നല്‍കാനും മൂല്യാധിഷ്ഠിതമായ വ്യക്തിത്വ വികാസത്തിനു  വഴിയൊരുക്കാനുമായി സംവിധാനിക്കുന്ന ശില്പശാല, ചെറിയ കുട്ടികള്‍ക്ക് കളിച്ചങ്ങാടം, രക്ഷിതാക്കള്‍ക്കു പാരന്റിംഗ്, ഉദ്ഘാടന സമ്മേളനം തുടങ്ങി വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടികളില്‍ ഇന്ത്യയിലെയും കുവൈത്തിലെയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതന്മാരും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി ചെയര്‍മാനും ഇസ്മായില്‍ ഹൈദ്രോസ് വൈസ് ചെയര്‍മാനും ടി.പി. മുഹമ്മദ് അബ്ദുള്‍ അസീസ് ജനറല്‍ കണ്‍വീനറും മുഹമ്മദ് അസ്ലം കാപ്പാട് കണ്‍വീനറും പി.എന്‍. അബ്ദുറഹ്മാന്‍, നജ്മല്‍ ഹംസ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായ ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. ശില്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 13 വയസിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി (ംംം.ശഹെമവശസൌംമശ.ീൃഴ) പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 97557018, 99392791, 23915217, 24342948.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍