ബസേലിയോസ് പൌലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവാ ഗാല സെന്റ് മേരീസ് ഇടവകയില്‍
Thursday, November 5, 2015 9:50 AM IST
മസ്ക്കറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ മസ്കറ്റ് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ സന്ദര്‍ശനം നടത്തുന്നു.
നവംബര്‍ ഏഴിനു (ശനി) രാവിലെ 6.45നു ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ബസേലിയോസ് പൌലോസ് ദ്വിതിയന്‍ ബാവായ്ക്ക് വരവേല്‍പ്പു നല്‍കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ബാവ മുഖ്യപ്രഭാഷണം നടത്തും. ആശിര്‍വാദത്തിനുശേഷം നേര്‍ച്ചവിളമ്പും നടക്കും. വികാരി ഫാ. ജോര്‍ജ് വര്‍ഗീസ്, ട്രസ്റി പി.സി. ചെറിയാന്‍, സെക്രട്ടറി കെ.സി. തോമസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 113-ാമത് ഓര്‍മ പെരുന്നാളും മസ്ക്കറ്റില്‍ കാലം ചെയ്ത കോല്‍ക്കത്ത ദദ്രാസനാധിപനുമായിരുന്ന ഡോ. സ്തെഫാനോസ് മാര്‍ തേവോദിയോസിയോസിന്റെ എട്ടാമത് ഓര്‍മപ്പെരുന്നാളും സംയുക്തമായി കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ഗാല ഗുഡ് ഷെപ്പേര്‍ഡ് ഹാളില്‍ നടക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം