ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമ ഈ വര്‍ഷത്തെ ഈദ്-ഓണം സംഗമവും പത്തനംതിട്ട ജില്ലാ രൂപവത്കരണ വാര്‍ഷികവും കേരളപ്പിറവിയും സംയുക്തമായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.
പത്തനംതിട്ട ജില്ലാ രൂപവത്കരണത്തില്‍ മുഖ്യ പങ്കുവഹിച്ച അന്തരിച്ച കെ.കെ. നായരെ യോഗം പ്രത്യേകം സ്മരിച്ചു. പനോരമ പ്രസിഡന്റ് സി.എം. സുലൈമാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗവും വൈസ് ചെയര്‍മാനുമായ റഷീദ് ഉമര്‍ സന്ദേശം നല്കി. പുതിയ അംഗങ്ങള്‍ക്കുള്ള മെംബര്‍ഷിപ്പ് കാര്‍ഡുകള്‍ വൈസ് പ്രസിഡന്റ് രാജു ജോര്‍ജ് വിതരണം ചെയ്തു. പനോരമ കുടുംബാംഗങ്ങളുടെ കുട്ടികളില്‍ 10,12 ക്ളാസുകളില്‍ വിജയം കരസ്ഥമാക്കിയ റോജിന്‍ രാജു, റിന്‍സി റോയ്സ്, ആഷ് ലിന് മാത്യു, ജൂഡിത്ത് ഐപ്പ്, ആഷ്ലിന് ഡീന, അലന് ഷാജി, ഡെന്നിസ് മാത്യു എന്നിവരെ ബിനു മരുതിക്കല്‍ സദസിനു പരിചയപ്പെടുത്തി. ഇവര്‍ക്കുള്ള പാരിതോഷികം അല്‍ ഖോസാമ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥമേനോന്‍ വിതരണം ചെയ്തു. പനോരമയും ടോസ്റ് മാസ്റേഴ്സ് ഇന്റര്‍നാഷണലും സംയുക്തമായി നടത്തുന്ന യൂത്ത് ലീഡര്ഷിപ് (ഥഘജ) പരിപാടിയെപ്പറ്റി കരിയര്‍ ഗൈഡന്‍സ് കണ്‍വീനര്‍ ജോണ്സണ് സാമുവല്‍ വിശദീകരിച്ചു. നോര്‍ക്കയുടെ പ്രവാസി സുരക്ഷാ പദ്ധതികളെപ്പറ്റി അനില്‍ മാത്യൂസ് പ്രസ്താവന നടത്തി.
ജനറല്‍ സെക്രട്ടറി റോയ് കുഴിക്കാല സ്വാഗതവും സതീഷ് മോഹന്‍ നന്ദിയും പറഞ്ഞു. സുഹൈല്‍ സുലൈമാന്‍ കിറായത്ത് നടത്തി. ജോണ്സന് പ്രക്കാനം അവതാരകനായിരുന്നു.
മെഗാ നറുക്കെടുപ്പില്‍ വിജയി ആയ ജിനോ ജോയിക്കു വൈസ് പ്രസിഡന്റ് മാത്യു ജോര്‍ജ് സമ്മാനം നല്കി. ആഘോഷത്തോടനുബന്ധിച്ചു വിവിധ മത്സരങ്ങളും കലാപരിപാടികളും നൃത്ത നൃത്ത്യങ്ങളും ആര്‍ട്സ് സെക്രട്ടറി ജോസ് തോമസിന്റെ നേതൃത്വത്തില്‍ അരങ്ങേറി. സുനില്‍ നെടുംപറമ്പില്‍, സാന്‍ഡ്ര, ഗ്ളാഡ്സ്റണ്‍, മെല്‍ബ, ആഷ്ലിന്, അന്ന, അലന്, ഐറീന്, നേവ, ബദ്രുന്നീസ, അനന്യ എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ബേബിച്ചന് ഇലന്തൂരിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അറബിക് ഡാന്‍സ് സദസ്യരുടെ കൈയടി വാങ്ങി. സ്വപ്നയും സംഘവും അവതരിപ്പിച്ച തിരുവാതിര, ജോയലും സംഘവും അവതരിപ്പിച്ച മ്യൂസിക് ബാന്‍ഡ്, ഗോഡ്ലിയും സംഘവും അവതരിപ്പിച്ച നാടോടിനൃത്തം, ജേക്കബ് മാരാമണ്‍ നേതൃത്വം നല്കിയ മാവേലി എഴുന്നള്ളത്ത് എന്നിവ പരിപാടിക്കു മിഴിവേകി. പരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്ക്കും സമ്മാനങ്ങള്‍ നല്കി.
ട്രഷറര്‍ രാധാകൃഷ്ണന്, ഷാജഹാന് വല്ലന, ബിനു വടശേരിക്കര, മെഹബൂബ് പത്തനംതിട്ട, മോനച്ചന് റാന്നി, ഷാജി സീതത്തോട് തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം