ഫോമയുടെ ജോബ് ഫെയര്‍ നവംബര്‍ 21നു ഡിട്രോയിറ്റില്‍
Thursday, November 5, 2015 6:37 AM IST
ഡിട്രോയിറ്റ്: സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന 65ല്‍ പരം അംഗ സംഘടനകളുള്ള ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 2014-16 കാലഘട്ടത്തിലെ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ മോട്ടോര്‍ സിറ്റി എന്നറിയപ്പെടുന്ന ഡിട്രോയിറ്റില്‍ വച്ചു യുവ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടിയും, പുതുതായി ജോലി അന്വേഷിക്കുന്നവര്‍ക്കും, ലേ ഓഫ് ആയവര്‍ക്കും, ഒരു പാര്‍ട്ട് ടൈം ജോലി അന്വേഷിക്കുന്നവര്‍ക്കും വേണ്ടിയുമായി നവംബര്‍ 21-നു യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും ജോബ് ഫെയറും സംഘടിപ്പിച്ചു മാതൃക കാട്ടുകയാണ് ഫോമ.

ഡിയര്‍ ബോണ്‍ സിറ്റിയിലെ ഹെന്രി ഫോര്‍ഡ് കോളേജില്‍ വച്ചു നടത്തപ്പെടുന്ന ജോബ് ഫെയറില്‍ അമേരിക്കയിലുടനീളമുള്ള ഐടി, മെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളിലെ കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കും. ഫോറാന്‍സ് , ടെക്നോ റീഹാബ്, ഗുഡ് ഹോപ്പ് തുടങ്ങി വിവിധങ്ങളായ കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കും.

ഫോമാ ഒരുക്കുന്ന ഈ ജനോപകാര പരിപാടിയില്‍ പങ്കെടുത്തു പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എഡ്വേര്‍ഡും, ട്രഷറാര്‍ ജോയി ആന്റണിയും പറഞ്ഞു. ഡിട്രോയിറ്റില്‍ നിന്നുള്ള ഒരു പറ്റം ചെറുപ്പക്കാരാണു പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയണിലെ കേരളാ ക്ളബ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍, മിനസോട്ട മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയോടെയാണു സമ്മിറ്റ് നടത്തപ്പെടുന്നത്. അഡ്വൈസറായി 2013ല്‍ ന്യൂജേഴ്സിയില്‍ നിന്നുള്ള മുന്‍ വൈപിഎസ് ചെയര്‍മാന്‍ ജിബി തോമസ് ആണ്.

രാവിലെ ഒമ്പതോടെ രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നു മൂന്നു സെഷനായിട്ട് കരിയര്‍ ബില്‍ഡിംഗ്, എന്റര്‍പ്രണര്‍ഷിപ്പ് എന്നീ വിഷയങ്ങളെ ആസ്പതമാക്കി വിവധ കമ്പനികളുടെ സിഇഒമാര്‍, ഡയറക്ടേഴ്സ്, ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചര്‍ വിത്യസ്ത വിഷയങ്ങളെക്കുറിച്ചു സംസാരിക്കും. ഓണ്‍ലൈന്‍ ആയി രജിസ്റര്‍ ചെയ്യുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക വു://ളീാമമ.രീാ/ുൃീഷലര/്യീൌിഴുൃീളലശീിൈമഹൌാാശ/ കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് കൊണ്ടൂര്‍ 313 208 4952, ഗിരിഷ് നായര്‍ 248 840 6755.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്