ഒഐസിസിയുടെ അവസാനഘട്ട നിശബ്ദ പ്രചാരണം
Wednesday, November 4, 2015 10:22 AM IST
ജിദ്ദ: പ്രവാസ ലോകത്തെ കൊട്ടിക്കലാശത്തിനുശേഷം ജിദ്ദ ഒഐസിസിയുടെ പ്രവര്‍ത്തകര്‍ നിശബ്ദ പ്രചാരണം നടത്തി. പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലും നാട്ടില്‍ നടക്കുന്ന കൊട്ടിക്കലാശവും നിശബ്ദ പ്രചാരണവും നാട്ടിലേതില്‍നിന്നു വ്യത്യസ്തമായി ജിദ്ദയിലും അരങ്ങു തകര്‍ത്തു.

ജിദ്ദയിലെ മലയാളികളുടെ കേന്ദ്രമായ ഷറഫിയയിലും മറ്റു താമസ സ്ഥലങ്ങളിലും നേരിട്ടു ചെന്ന് സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച പോസ്ററുമായി വോട്ട് ചോദിച്ച് നാട്ടിലുള്ളവരുടെ വോട്ടുകള്‍ യുഡിഎഫിനു ഉറപ്പുവരുത്തുകയായിരുന്നു. കുഞ്ഞിമുഹമ്മദ് കൊടശേരി, മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത്, ശ്രുതസേനന്‍ കളരിക്കല്‍, ഇസ്മായില്‍ കൂരിപ്പോയില്‍, സിദ്ദിഖ് ചോക്കാട്, ഷമീര്‍ മതുപ്പുള്ളി, ഷഫീക്ക് മേപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍